Follow KVARTHA on Google news Follow Us!
ad

ദീപാവലി, ക്രിസ്മസ്: യുഎഇ എയര്‍ലൈനുകള്‍ നിരക്കുകള്‍ കുത്തനെ കുറച്ചു

ദുബൈ: (www.kvartha.com 31.10.2015) ദീപാവലി, ക്രിസ്മസ് സീസണുകളില്‍ വമ്പിച്ച നിരക്കിളവുമായി യുഎഇ എയര്‍ലൈനുകള്‍. UAE, Airlines, Fly Dubai, Etihad, Emirates,
ദുബൈ: (www.kvartha.com 31.10.2015) ദീപാവലി, ക്രിസ്മസ് സീസണുകളില്‍ വമ്പിച്ച നിരക്കിളവുമായി യുഎഇ എയര്‍ലൈനുകള്‍. നവംബര്‍ 11നാണ് ദീപാവലി. ഈ സമയത്ത് നിരവധി പ്രവാസികള്‍ നാട്ടിലേയ്ക്ക് മടങ്ങാറുണ്ട്. കൂടാതെ ക്രിസ്മസിനോടനുബന്ധിച്ച് യുഎഇയിലെ സ്‌കൂളുകള്‍ക്ക് രണ്ടാഴ്ച അവധി നല്‍കുന്നതും ഈ സീസണുകളില്‍ തിരക്കുകള്‍ വര്‍ദ്ധിപ്പിക്കാറുണ്ട്.

പ്രവാസികള്‍ക്കായി എമിറേറ്റ്‌സ്, ഫ്‌ലൈദുബൈ, ഇത്തിഹാദ് തുടങ്ങിയ വിമാനകമ്പനികളാണ് നിരക്കിളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

നോര്‍ത്ത്, സൗത്ത് അമേരിക്ക, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ, പസഫിക് തുടങ്ങിയ രാജ്യങ്ങളിലേയ്ക്കുള്ള സര്‍വീസുകളിലാണ് നിരക്കിളവ്.

ഈ ഓഫറുകള്‍ ലഭിക്കാന്‍ നവംബര്‍ 9നകം ബുക്ക് ചെയ്യണം. ജനുവരി 31 വരെയാണ് നിരക്കിളവ്.

UAE residents can now take advantage of reduced airfares in the coming months, which mark the two important festivals of Diwali and Christmas.


SUMMARY: UAE residents can now take advantage of reduced airfares in the coming months, which mark the two important festivals of Diwali and Christmas.

Keywords: UAE, Airlines, Fly Dubai, Etihad, Emirates,