SWISS-TOWER 24/07/2023

ക്‌ഷേത്രങ്ങള്‍ ഇടിച്ചുനിരത്തി; തഹസീല്‍ദാരെ പരസ്യമായി അസഭ്യം പറഞ്ഞ് ശിവസേന എം.പി

 


ADVERTISEMENT

ഔറംഗാബാദ്: (www.kvartha.com 31.10.2015) അനധികൃതമായി നിര്‍മ്മിച്ച ക്ഷേത്രങ്ങള്‍ ഇടിച്ചുനിരത്തുന്ന ബിജെപി സര്‍ക്കാരിനെതിരെ ശിവസേന. ഔറംഗാബാദ് ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ അനധികൃതമായി നിര്‍മ്മിച്ച 6 ക്ഷേത്രങ്ങള്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഇടിച്ചുനികത്തിയിരുന്നു.

ഇതിന് മേല്‍നോട്ടം വഹിക്കാനെത്തിയ തഹസീല്‍ദാരെ ശിവസേന എം.പി ചന്ദ്രകാന്ത് ഖൈരെ പരസ്യമായി അസഭ്യം പറയുന്ന രംഗങ്ങള്‍ നിരവധി ചാനലുകള്‍ സം പ്രേഷണം ചെയ്തു.

ജില്ല കളക്ടര്‍ നിധി പാണ്ഡെയുടെ ഉത്തരവ് പ്രകാരമാണ് ക്ഷേത്രങ്ങള്‍ പൊളിച്ചത്. വലൂജിലെ തഹസീല്‍ദാരായ രമേശ് മുന്‍ലോദിനെയാണ് എം.പി അസഭ്യം പറഞ്ഞത്.

കാറിലിരിക്കുകയായിരുന്ന ഉദ്യോഗസ്ഥന്റെ പേര് ചോദിച്ച എം.പി മുന്‍ലോദിനെ ഔറംഗസീബിന്റെ മക്കള്‍ എന്ന് വിളിക്കുകയും ചെയ്തു.

സംഭവത്തിന് ശേഷം ഖൈരേ പത്രസമ്മേളനം വിളിച്ചുവരുത്തി. ബിജെപി സര്‍ക്കാര്‍ ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്തുകയാണെന്ന് ആരോപിച്ചു.

ക്‌ഷേത്രങ്ങള്‍ ഇടിച്ചുനിരത്തി; തഹസീല്‍ദാരെ പരസ്യമായി അസഭ്യം പറഞ്ഞ് ശിവസേന എം.പി


SUMMARY:
Aurangabad: Shiv Sena MP from the city, Chandrakant Khaire, has landed in a controversy after he was caught on camera hurling abuses at a tehsildar after a demolition drive in an industrial area near here.

Keywords: AURANGZEB KI AULAD, CHANDRAKANT KHAIRE, TEHSILDAR, RAMESH MUNLOD
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia