SWISS-TOWER 24/07/2023

പരിഭ്രാന്തി പടര്‍ത്തി അജ്ഞാത ബാഗ്; ഷാര്‍ജ മാള്‍ ഒഴിപ്പിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഷാര്‍ജ: (www.kvartha.com 31.10.2015) അൽ ഖർയാനിലെ മതാജീർ സെന്റർ മാളില്‍ അജ്ഞാത ബാഗ് പരിഭ്രാന്തി പടര്‍ത്തി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംശയകരമായ സാഹചര്യത്തില്‍ ബാഗ് കണ്ടെത്തിയത്. തുടര്‍ന്ന് പോലീസെത്തി മാളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു.

മാളിലേയ്ക്ക് വരുന്ന റോഡുകള്‍ ഒരു മണിക്കൂറോളം ബ്ലോക്ക് ചെയ്തു. ബാഗില്‍ അപകടകരമായതൊന്നുമില്ലെന്ന് ബോധ്യമായതോടെയാണ് പോലീസ് വാഹനങ്ങള്‍ കടത്തിവിട്ടത്. സ്‌പോര്‍ട് സാമഗ്രികളും വസ്ത്രങ്ങളും മാത്രമാണ് ബാഗിലുള്ളതെന്ന് സ്‌കാനിംഗിലൂടെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ബാഗ് തുറന്ന് പരിശോധിക്കുകയായിരുന്നു.

അതേസമയം സംശയകരമായ സാഹചര്യങ്ങളില്‍ ശങ്കിച്ചുനില്‍ക്കാതെ വിവരം കൈമാറണമെന്ന് ഷാര്‍ജ പോലീസ് അറിയിച്ചു. അടിയന്തിര ഘട്ടങ്ങളില്‍ 999ഉം അല്ലാത്ത സാഹചര്യങ്ങളില്‍ 901മാണ് ഡയല്‍ ചെയ്യേണ്ടതെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ജനങ്ങള്‍ ഭയക്കേണ്ടതില്ലെന്നും എമിറേറ്റ്‌സില്‍ സുരക്ഷ ഭീഷണി നിലനില്‍ക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.

പരിഭ്രാന്തി പടര്‍ത്തി അജ്ഞാത ബാഗ്; ഷാര്‍ജ മാള്‍ ഒഴിപ്പിച്ചു

SUMMARY: Sharjah: The Sharjah Police evacuated the Matajer centre mall in Sharjah’s Al Qaryan area on Friday afternoon after being tipped off about a suspicious object — an unclaimed bag.

Keywords: UAE, Sharjah, Matajer Mall, Evacuated,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia