Follow KVARTHA on Google news Follow Us!
ad

ജനങ്ങള്‍ക്കിടയില്‍ ഭീതിയും വെറുപ്പും സൃഷ്ടിക്കുന്ന മോഡി സര്‍ക്കാര്‍ സ്വയം തകരും: കട്ജു

ജനങ്ങള്‍ക്കിടയില്‍ ഭീതിയും വെറുപ്പും സൃഷ്ടിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ സ്വയം തകരുമെന്നും ജനങ്ങളെ എല്ലാകാലത്തും വിഡ്ഢികളാക്കാന്‍ കഴിയും എന്ന് വിശ്വസിക്കുന്നവരാണ് ഏറ്റവും വലിയ Doha, Gulf, Inauguration, Narendran Modi, Katju, Election, Katju against Modi.
ദോഹ: (www.kvartha.com 31/10/2015) ജനങ്ങള്‍ക്കിടയില്‍ ഭീതിയും വെറുപ്പും സൃഷ്ടിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ സ്വയം തകരുമെന്നും ജനങ്ങളെ എല്ലാകാലത്തും വിഡ്ഢികളാക്കാന്‍ കഴിയും എന്ന് വിശ്വസിക്കുന്നവരാണ് ഏറ്റവും വലിയ വിഡ്ഢി എന്നും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു പറഞ്ഞു. സിറാജ് ദിന പത്രം മൂന്നാമത്തെ ഗള്‍ഫ് എഡിഷന്‍ ഖത്തറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബീഹാര്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ ഈ തകര്‍ച്ച ആരംഭിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്തുണ്ടായ മോദി തരംഗം ഇന്നില്ല. തിരഞ്ഞെടുപ്പ് കാലത്ത് മോദിയും പാര്‍ട്ടിയും നല്‍കിയ വാഗ്ദാനങ്ങള്‍ പൊള്ളയാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. ഉന്നത ജാതിക്കാരായ ഹിന്ദു മതമൗലിക വാദികള്‍ക്കിടയിലേക്ക് ബി ജെ പിയുടെ സ്വാധീനം താമസിയാതെ ചുരുങ്ങുമെന്ന് കട്ജു അഭിപ്രായപ്പെട്ടു.

പ്രകാശന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ അംഗം സയ്യിദ് ഇബ്രാഹിമുല്‍ ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് സംസ്ഥാന പ്രസിഡണ്ട് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു.

ഖത്തര്‍ ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ആര്‍ കെ സിംഗ്, ഖത്തര്‍ സാംസ്‌കാരിക മന്ത്രാലയം പബ്ലിക് റിലേഷന്‍ വിഭാഗം ഡയറക്ടര്‍ അഹ് മദ് യൂസുഫ് ആശിര്‍, ഖത്തര്‍ ന്യൂസ് ഏജന്‍സി വിദേശ മാധ്യമ വിഭാഗം പ്രതിനിധി ഖലീഫ ജാസിം അല്‍ കുവാരി, സുപ്രീം കോണ്‍സ്റ്റിറ്റിയൂഷന്‍ കോര്‍ട്ട് പ്രതിനിധി ഖലീഫ ബിന്‍ അലി അല്‍ കഅബി, ഖത്തര്‍ ചാരിറ്റി പബ്ലിക് റിലേഷന്‍ ഡയറക്ടര്‍ ഖാലിദ് അഹ്് മദ് ഫാറൂഖ്, ദോഹ സെന്റര്‍ ഫോര്‍ മീഡിയ ഫോറം ഇന്റര്‍ നാഷനല്‍ റിലേഷന്‍ കോ ഓര്‍ഡിനേറ്റര്‍ അബ്ദുല്ല മുആഖത്ത്, സിറാജ് പബ്ലിഷര്‍ സി. മുഹമ്മദ് ഫൈസി, മാനേജിംഗ് എഡിറ്റര്‍ എന്‍. അലി അബ്ദുല്ല, എഡിറ്റര്‍ ഇന്‍ ചാര്‍ജ് ടി.കെ. അബ്ദുല്‍ ഗഫൂര്‍, ഗള്‍ഫ് ചീഫ് എഡിറ്റര്‍ നിസാര്‍ സെയ്ദ്, സിറാജ് ഖത്തര്‍ എം ഡി സിദ്ദീഖ് പുറായില്‍, ഖത്തര്‍ ഐ സി എഫ് പ്രസിഡന്റ് അബ്്ദുര്‍ റസാഖ് മുസ്്‌ലിയാര്‍ പറവണ്ണ, ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം ഹാജി, ആര്‍ എസ് സി നാഷണല്‍ ചെയര്‍മാന്‍ ജലീല്‍ ഇര്‍ഫാനി എന്നിവര്‍ സംസാരിച്ചു. സാംസ്‌കാരിക മന്ത്രി ഡോ. ഹമദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ കുവാരിയുടെ സന്ദേശം അബ്ദുല്‍ ലത്വീഫ് സഖാഫി അവതരിപ്പിച്ചു.Doha, Gulf, Inauguration, Narendran Modi, Katju, Election, Katju against Modi.

Keywords: Doha, Gulf, Inauguration, Narendran Modi, Katju, Election, Katju against Modi.