Follow KVARTHA on Google news Follow Us!
ad

ബുര്‍ഖ ധരിച്ച സ്ത്രീക്ക് സമീപത്തിരുന്ന് യാത്ര ചെയ്യുന്നത് ഒരു നല്ല പ്രവൃത്തിയാണോ?

ന്യൂയോര്‍ക്ക്: (www.kvartha.com 31.10.2015) നിസാരമെന്ന് തോന്നുന്ന ചില പ്രവൃത്തികള്‍ ഒരാള്‍ക്ക് എത്രത്തോളം ആശ്വാസമാകും എന്ന് വ്യക്തമാക്കുന്നതാണ് ഡാന്റേ ജാമീ കോയ്‌നെ എന്നയാളുടെ ഫേസ്ബുക്ക് Burka, Muslim Woman, Racism, Train, Passenger,
ന്യൂയോര്‍ക്ക്: (www.kvartha.com 31.10.2015) നിസാരമെന്ന് തോന്നുന്ന ചില പ്രവൃത്തികള്‍ ഒരാള്‍ക്ക് എത്രത്തോളം ആശ്വാസമാകും എന്ന് വ്യക്തമാക്കുന്നതാണ് ഡാന്റേ ജാമീ കോയ്‌നെ എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റ്. കഴിഞ്ഞ ദിവസം ഡാന്റേ നടത്തിയ ഒരു ട്രെയിന്‍ യാത്രയ്ക്കിടയിലുണ്ടായ സംഭവമാണ് ഫേസ്ബുക്ക് പോസ്റ്റിന് ആധാരം.

ബുര്‍ഖ ധരിച്ച, ഒറ്റയ്ക്കിരിക്കുന്ന ഒരു സ്ത്രീയുടെ ചിത്രവും പോസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നു. പതിവുപോലെ ട്രെയിനില്‍ കയറിയ ഡാന്റേ ഒറ്റയ്ക്കിരുന്ന് യാത്രചെയ്യുന്ന ബുര്‍ഖ ധരിച്ച ഒരു മുസ്ലീം സ്ത്രീയെ കണ്ടു. പല സീറ്റുകളിലും നിരവധി പേര്‍ ഉണ്ടായിരുന്നിട്ടും ആ സ്ത്രീക്ക് സമീപത്തിരിക്കാന്‍ ആരും തയ്യാറായിരുന്നില്ല. വംശീയ അധിക്ഷേപത്തിന്റെ ഏറ്റവും ക്രൂരമായ മുഖങ്ങളിലൊന്നായിരുന്നു അവരുടെ പ്രവൃത്തി.

ആ സ്ത്രീയാകട്ടെ, വളരെ നിര്‍വികാരതയോടെ ഇരിക്കുന്നു. സ്ത്രീക്ക് സമീപത്തെത്തിയ ഡാന്റേ മറ്റുള്ളവര്‍ കേള്‍ക്കേ ഉറക്കെ പറഞ്ഞു. ഞാനിവിടെ ഇരിക്കുന്നു.

യാത്രയ്ക്കിടയില്‍ ഇരുവരും ഒന്നും സംസാരിച്ചില്ലെന്ന് ഡാന്റേ പറയുന്നു. സ്ത്രീയെ ശല്യപ്പെടുത്തുകയോ അവര്‍ക്ക് അസ്വസ്ഥതയുണ്ടാക്കാന്‍ ശ്രമിക്കുകയോ ആയിരുന്നില്ല തന്റെ ഉദ്ദേശമെന്നും ഡാന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഒടുവില്‍ ഇറങ്ങേണ്ട സ്ഥലമെത്തിയപ്പോള്‍ ആ സ്ത്രീ എഴുന്നേറ്റ് ഡാന്റേയെ നമിച്ചു. വളരെ പതുങ്ങിയ ശബ്ദത്തില്‍ അവള്‍ അദ്ദേഹത്തോട് നന്ദി പറഞ്ഞു.

ഡാന്റേയുടെ ഫേസ്ബുക്ക് പോസ്റ്റിന് ലക്ഷക്കണക്കിന് ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്.

This act of kindness reminds us that good people still exists in the world. A Muslim woman in niqab was surrounded by empty seats as commuters refused to sit beside her; a scene seems to be something immoral and awful.


SUMMARY: This act of kindness reminds us that good people still exists in the world. A Muslim woman in niqab was surrounded by empty seats as commuters refused to sit beside her; a scene seems to be something immoral and awful.

Keywords: Burka, Muslim Woman, Racism, Train, Passenger,