കഴുത്തിലൂടെ രണ്ട് ഇരുമ്പുകമ്പികള്‍ തുളച്ചുകയറിയിട്ടും യുവാവ് അല്‍ഭുതകരമായി രക്ഷപ്പെട്ടു

 


ജയ്പൂര്‍: (www.kvartha.com 31.10.2015) കഴുത്തിലൂടെ രണ്ട് ഇരുമ്പുകമ്പികള്‍ തറച്ചുകയറിയിട്ടും രക്ഷപ്പെട്ട യുവാവ് അല്‍ഭുതമാകുന്നു. ഹമര്‍ സിംഗ് രാജ്പുത് (26) ബൈക്കില്‍ സഞ്ചരിക്കുന്നതിനിടയിലാണ് കമ്പികള്‍ കഴുത്തില്‍ തറച്ചുകയറിയത്.

കെട്ടിട നിര്‍മ്മാണ സാമഗ്രികളുമായി പോയ ഒരു ട്രക്കിന് പിന്നിലേയ്ക്ക് രാജ്പുതിന്റെ ബൈക്ക് പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. ചോരയില്‍ കുളിച്ച് കിടന്ന രാജ്പുതിനെ ചില ദൃക്‌സാക്ഷികള്‍ ഉടനെ ആശുപത്രിയിലെത്തിച്ചു.

രാജ്പുത് ബോധരഹിതനാകാതിരുന്നത് ഡോക്ടര്‍മാരെ പോലും അതിശയിപ്പിച്ചു. കഴുത്തിലൂടെ തറഞ്ഞുകയറിയ കമ്പികള്‍ പുറത്തേയ്ക്ക് തള്ളി നില്‍ക്കുന്ന അവസ്ഥയിലായിരുന്നു.

രാജ്പുതിനെ ശസ്ത്രക്രിയക്ക് വിധേയനാക്കുമ്പോള്‍ ചെറിയൊരു പ്രതീക്ഷ മാത്രമാണ് ഡോക്ടര്‍മാര്‍ക്ക് ഉണ്ടായിരുന്നത്. എന്നാല്‍ രാജ്പുത് ജീവിതത്തിലേയ്ക്ക് തിരിച്ചെത്തി.

ഇരുമ്പുകമ്പികള്‍ പ്രധാന രക്തക്കുഴലുകളിലൂടേയോ ധമനികളിലൂടേയോ കടന്നുപോകാഞ്ഞതാണ് രാജ്പുതിനെ രക്ഷിച്ചത്.

കഴുത്തിലൂടെ രണ്ട് ഇരുമ്പുകമ്പികള്‍ തുളച്ചുകയറിയിട്ടും യുവാവ് അല്‍ഭുതകരമായി രക്ഷപ്പെട്ടു


SUMMARY:
Rajasthan: Hamar Singh Rajput (26) met with an accident while going on a bike in which two iron rods pierced through the neck. If Allah (SWT) wants to save anyone, death cannot grab him, he miraculously escaped death the serious accident.

Keywords: Rajasthan, Miracle escape,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia