Follow KVARTHA on Google news Follow Us!
ad

സൗദി കുടുംബത്തെ എയര്‍പോര്‍ട്ടില്‍ മര്‍ദ്ദിച്ച സംഭവം; തുര്‍ക്കിയുടെ പ്രതികരണം കാണാം

ഇസ്താന്‍ബൂള്‍(തുര്‍ക്കി): (www.kvartha.com 31.08.2015) ഇസ്താന്‍ബൂള്‍ എയര്‍പോര്‍ട്ടില്‍ സൗദി കുടുംബത്തെ മര്‍ദ്ദിച്ചുവെന്ന ആരോപണം നിഷേധിച്ച് തുര്‍ക്കി.Saudi Arabia, Turkey, Airport, Assault,
ഇസ്താന്‍ബൂള്‍(തുര്‍ക്കി): (www.kvartha.com 31.08.2015) ഇസ്താന്‍ബൂള്‍ എയര്‍പോര്‍ട്ടില്‍ സൗദി കുടുംബത്തെ മര്‍ദ്ദിച്ചുവെന്ന ആരോപണം നിഷേധിച്ച് തുര്‍ക്കി. മാതാവും കുട്ടികളുമടങ്ങുന്ന സംഘത്തെ എയര്‍പോര്‍ട്ടിലെ സുരക്ഷ ഗാര്‍ഡുകള്‍ മര്‍ദ്ദിച്ചുവെന്നായിരുന്നു ആരോപണം. സംഭവത്തെ കുറിച്ച് തുര്‍ക്കി പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് താഹ ഗഞ്ജി നല്‍കുന്ന വിശദീകരണമിങ്ങനെ.

ആരോപണമുയര്‍ന്നപ്പോള്‍ തന്നെ ഞാന്‍ നേരിട്ട് എയര്‍പോര്‍ട്ടിലെത്തി സുരക്ഷ ക്യാമറകള്‍ പരിശോധിച്ചിരുന്നു. പാസ്‌പോര്‍ട്ട് സുരക്ഷ ഏരിയയിലേയ്ക്ക് കടന്ന കുടുംബം വികലാംഗരുടെ കൗണ്ടറിലാണ് എത്തിയത്. തൊട്ടടുത്ത കൗണ്ടര്‍ ഉപയോഗിക്കാന്‍ സുരക്ഷ ഗാര്‍ഡ് ആവശ്യപ്പെട്ടു. എന്നാല്‍ കുടുംബത്തിലെ മൂത്ത മകന്‍ ആവശ്യം അംഗീകരിച്ചില്ല. തുടര്‍ന്ന് വാക്കേറ്റവും ഉന്തും തള്ളുമായി.

ഇതോടെ പോലീസ് സ്ഥലത്തെത്തി യുവാവിനെ എയര്‍പോര്‍ട്ട് പോലീസ് സ്‌റ്റേഷനിലേയ്ക്ക് മാറ്റി. സുരക്ഷ ക്യാമറയിലെ ദൃശ്യങ്ങള്‍ വളരെ വ്യക്തമാണ്. സൗദി സ്ത്രീയെ മര്‍ദ്ദിക്കുന്നത് എനിക്ക് കാണാനായില്ല ഗഞ്ജി പറഞ്ഞു.

ഗഞ്ജിയുടെ പ്രസ്താവന സൗദിയിലെ പ്രമുഖ പത്രങ്ങള്‍ പ്രസിദ്ധീകരിച്ചു.

സൗദി കുടുംബത്തിന്റെ അഭിഭാഷകന്‍ സുരക്ഷ ഗാര്‍ഡുകള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ തുര്‍ക്കി ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു.

Saudi Arabia, Turkey, Airport, Assault,

Saudi Arabia, Turkey, Airport, Assault,
SUMMARY: He said the Saudi family’s lawyer had filed a lawsuit in Istanbul against the security men and that Turkey’s interior minister has ordered a probe into the incident.

Keywords: Saudi Arabia, Turkey, Airport, Assault,