ഞാന്‍ അടുത്ത സര്‍ദാര്‍ പട്ടേല്‍; ആരാധ്യ പുരുഷന്‍ ബാല്‍ തക്കറേ; 58 കഴിഞ്ഞാല്‍ രാഷ്ട്രീയക്കാര്‍ വീട്ടിലിരിക്കണം: ഹര്‍ദിക് പട്ടേല്‍

അഹമ്മദാബാദ്(ഗുജറാത്ത്): (www.kvartha.com 31.08.2015) താന്‍ അടുത്ത സര്‍ദാര്‍ പട്ടേലാണെന്ന് ഹര്‍ദിക് പട്ടേല്‍. ദിവസങ്ങളോളം ഗുജറാത്തിനെ മുള്‍മുനയില്‍ നിര്‍ത്തിയ പട്ടേല്‍ സമുദായത്തിന്റെ അമരക്കാരനായ 22കാരനാണ് ഹര്‍ദിക്. പട്ടേല്‍ സമുദായത്തിന് സംവരണം വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഹര്‍ദിക്.

തനിക്ക് രാഷ്ട്രീയപാര്‍ട്ടികളുമായി ബന്ധമില്ലെന്നും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുക തന്റെ ലക്ഷ്യമല്ലെന്നും ഹര്‍ദിക് പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്താനും ഹര്‍ദിക് മറന്നില്ല. മോഡിയുടെ ഗുജറാത്ത് മോഡല്‍ പാവങ്ങള്‍ക്ക് ഫലപ്രദമല്ലെന്ന് അദ്ദേഹം പറഞ്ഞു.


ഞാനൊരു ഗ്രാമവാസിയാണ്. എന്റെ ഗ്രാമത്തില്‍ ഞാനൊരു ഗുജറാത്ത് മോഡലും കണ്ടില്ല. ആര്‍ക്കാണ് ഞാന്‍ വോട്ട് ചെയ്തതെന്ന് പോലും എനിക്കോര്‍മ്മയില്ല ഹര്‍ദിക് പറഞ്ഞു.

അതേസമയം സര്‍ദാര്‍ പട്ടേലിനേയും ബാല്‍ താക്കറേയും പോലുള്ള നേതാക്കളാണ് തന്റെ ആരാധനാപാത്രങ്ങളെന്നും അദ്ദേഹം പറഞ്ഞു. ആധുനീക പട്ടേല്‍ ആകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ജനങ്ങള്‍ എന്നെ സര്‍ദാര്‍ ഹര്‍ദിക് എന്നാണ് വിളിക്കുന്നത്. ഒരു പ്രതിമയാകാനല്ല, ഒരു യഥാര്‍ത്ഥ സര്‍ദാര്‍ പട്ടേലാകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത് ഹര്‍ദിക് കൂട്ടിച്ചേര്‍ത്തു. കൂടാതെ 58 കഴിഞ്ഞ നേതാക്കള്‍ രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കണമെന്നും അദ്ദേഹം പറയുന്നു.

ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹര്‍ദിക് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

Hardik Patel, Gujrath, Narendra Modi,


SUMMARY: Hardik Patel, the 22-year-old Patel leader under whose leadership the Patel community in Gujarat pushed the state to the brink last week, has justified his demand for reservation for his community. In an exclusive interview with India Today's Rahul Kanwal, Hardik claimed that he has no political links and that he does not want to fight elections.

Keywords: Hardik Patel, Gujrath, Narendra Modi,
Previous Post Next Post