ഭര്‍ത്താക്കന്മാര്‍ക്കും തെറ്റ് പറ്റാം: സൗദി പണ്ഡിതന്‍

മക്ക: (www.kvartha.com 31.08.2015) ഭര്‍ത്താക്കന്മാരുടെ പ്രവൃത്തികള്‍ എല്ലായ്‌പ്പോഴും ശരിയായിരിക്കില്ലെന്നും ചിലപ്പോഴൊക്കെ തെറ്റ് പറ്റാമെന്നും സൗദി പണ്ഡിതന്‍ മുഹമ്മദ് അല്‍ ഉറൈഫി. അതിനാല്‍ ഭാര്യമാരുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞു തീര്‍ത്ത് രമ്യതയിലാകണമെന്നും അദ്ദേഹം ഭര്‍ത്താക്കന്മാരെ ഉപദേശിച്ചു. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് അദ്ദേഹം ഉപദേശം പങ്കുവെച്ചത്.

പ്രിയപ്പെട്ട ഭര്‍ത്താക്കന്മാരെ, നിങ്ങളുടെ ഭാര്യമാരുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ രമ്യതയിലാക്കാന്‍ ശ്രമിക്കൂ. നിങ്ങള്‍ എപ്പോഴും ശരിയല്ലെന്ന് സമ്മതിക്കൂ എന്നായിരുന്നു ട്വീറ്റ്.

പ്രവര്‍ത്തിക്കുന്നതിന് മുന്‍പ് നിങ്ങള്‍ ശാന്തനായി ഒന്നാലോചിക്കൂ. നിങ്ങളുടെ ഭാര്യയുടെ ഭാഗത്താകാം ചിലപ്പോള്‍ ശരി.

Saudi Arabia, Islamic Scholar, Tweet, Advice, Husband,


SUMMARY: A well-known Saudi Islamic scholar has come out advice for husbands to resolve their rifts with their wives by saying men are not always right.

Keywords: Saudi Arabia, Islamic Scholar, Tweet, Advice, Husband,
Previous Post Next Post