ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്വന്തം 'തലയ്ക്കായി' ചിലവഴിച്ചത് 20 ലക്ഷം രൂപ

മാഡ്രിഡ്: (www.kvartha.com 31.08.2015) റിയല്‍ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സെല്‍ഫി പ്രേമം പ്രശസ്തമാണ്. എന്നാലിപ്പോള്‍ താരം സ്വന്തം മെഴുക് പ്രതിമ സ്വന്തം വീട്ടില്‍ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ്. കഴുത്തും തലയും മുഖവും ഉള്‍പ്പെടുന്ന മെഴുക് പ്രതിമ അവസാന മിനുക്കുപണിയിലാണ്.

ഇതിനായി 115,000 ദിര്‍ഹമാണ് (20,79,609 രൂപ) മുടക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ റൊണാള്‍ഡോ സ്വന്തം മെഴുക് പ്രതിമയുടെ ചിത്രം ആരാധകരുമായി പങ്കുവെച്ചു.

ബ്രിട്ടീഷ് ശില്പി മിഖായേല്‍ വാഡെയാണ് ശില്പം ഒരുക്കുന്നത്. മാഡ്രിഡിലെ മ്യൂസിയത്തില്‍ സ്ഥാപിച്ചിട്ടുള്ള റൊണാല്‌ഡോയുടെ ശില്പം ഒരുക്കിയതും ഇദ്ദേഹമാണ്.SUMMARY: Real Madrid star Cristiano Ronaldo has taken his love of selfies a step further - by spending Dh115,000 on a waxwork of himself.

Keywords: Cristiano Ronaldo, Wax, Real Madrid,
Previous Post Next Post