വിവാഹത്തിന് നിര്‍ബന്ധിച്ചു; വിവാഹിതനായ കാമുകന്‍ കാമുകിയേയും മകളേയും വെട്ടിനുറുക്കി സ്യൂട്ട്‌കേസിലാക്കി ഗംഗയിലെറിഞ്ഞു; ബാങ്ക് മാനേജര്‍ അറസ്റ്റില്‍

 


ഷിയോരഫുലി(പശ്ചിമബംഗാള്‍): (www.kvartha.com 31.08.2015) രണ്ട് സ്യൂട്ട്‌കേസുകള്‍ ഗംഗാ നദിയില്‍ എറിയുന്നതിനിടയില്‍ പിടിയിലായ ബാങ്ക് മാനേജരെ പോലീസ് അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത സ്യൂട്ട്‌കേസിനുള്ളില്‍ മൃതദേഹങ്ങള്‍ വെട്ടിനുറുക്കിയ നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. 45കാരനായ പ്രതി സമരേഷ് സര്‍ക്കാര്‍ ബാങ്ക് മാനേജരാണ്.

ദുര്‍ഗാപൂരിലെ പരിചയക്കാരിയായ യുവതിയുടേയും 6 വയസുള്ള മകളുടേതുമാണ് മൃതദേഹമെന്ന് സമരേഷ് പോലീസിനോട് പറഞ്ഞു. മകളെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും കേസിലേയ്ക്ക് തന്റെ പേര് വലിച്ചിഴക്കപ്പെടുമെന്ന് കരുതിയാണ് താന്‍ മൃതദേഹങ്ങള്‍ നശിപ്പിക്കാന്‍ നോക്കിയതെന്നും പ്രതി പറയുന്നു.


എന്നാല്‍ പോലീസ് പറയുന്നത് മറ്റൊന്നാണ്. വിവാഹിതനായ സമരേഷ് യുവതിയുമായി പ്രണയത്തിലായിരുന്നു. തന്നെ വിവാഹം കഴിക്കണമെന്ന് യുവതിയുടെ നിര്‍ബന്ധമാണ് സമരേഷിനെ ഇരട്ടകൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നും പോലീസ് പറയുന്നു. 34 വയസുള്ള സുചേത ചക്രവര്‍ത്തിയാണ് കൊല്ലപ്പെട്ട യുവതി.

രണ്ട് സ്യൂട്ട്‌കേസുകളുമായാണ് സമരേഷ് ബോട്ടില്‍ കയറിയത്. യാത്രയ്ക്കിടയില്‍ ഇയാള്‍ ഒരു സ്യൂട്ട്‌കേസ് നദിയിലെറിഞ്ഞു. രണ്ടാമത്തെ സ്യൂട്ട്‌കേസ് എറിയാന്‍ തുടങ്ങുന്നതിനിടയിലാണിയാള്‍ പിടിയിലായത്. സഹയാത്രികരാണിയാളെ പിടികൂടി പോലീസില്‍ ഏല്പിച്ചത്. അതേസമയം പുഴയിലെറിഞ്ഞ സ്യൂട്ട്‌കേസ് കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.

അറസ്റ്റിലായ പ്രതിയെ 12 ദിവസത്തേയ്ക്ക് റിമാന്റ് ചെയ്തു.

വിവാഹത്തിന് നിര്‍ബന്ധിച്ചു; വിവാഹിതനായ കാമുകന്‍ കാമുകിയേയും മകളേയും വെട്ടിനുറുക്കി സ്യൂട്ട്‌കേസിലാക്കി ഗംഗയിലെറിഞ്ഞു; ബാങ്ക് മാനേജര്‍ അറസ്റ്റില്‍


SUMMARY: SHEORAPHULI: In West Bengal, a 45-year-old man, who was caught throwing two bags allegedly containing body parts of a woman and her six-year-old daughter into the Ganga, has today been remanded to police custody for 12 days.

Keywords: West Bengal, Murder, Illicit Affair, Samaresh Sarkar, Bank manager,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia