കലാമിന് ഡല്‍ഹിയുടെ ആദരം; ഔറംഗസേബ് റോഡ് ഇനി മുതല്‍ എപിജെ അബ്ദുല്‍ കലാം റോഡ്

ന്യൂഡല്‍ഹി: (www.kvartha.com 28.08.2015) ഇന്ത്യയുടെ മുന്‍ പ്രസിഡന്റും മിസൈല്‍ മാനുമായിരുന്ന എ.പി.ജെ അബ്ദുല്‍ കലാമിന്റെ പേരില്‍ ഡല്‍ഹിയില്‍ റോഡ്. പ്രശസ്തമായ ഔറംഗസേബ് റോഡാണ് കലാമിന്റെ പേരില്‍ പുനര്‍ നാമകരണം ചെയ്യുന്നത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

എന്‍.ഡി.എം.സി ഔറംഗസേബ് റോഡിനെ എപിജെ അബ്ദുല്‍ കലാം റോഡാക്കാന്‍ തീരുമാനിച്ചുവെന്നായിരുന്നു ട്വീറ്റ്. പ്രതിപക്ഷവും ഡല്‍ഹി സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തു.

ട്വിറ്ററിലൂടെ ബിജെപി എം.പി മഹീഷ് ഗിരി പുനര്‍ നാമകരണത്തെ പിന്തുണച്ച എല്ലാ നിയമസഭാംഗങ്ങള്‍ക്കും നന്ദി പറഞ്ഞു.
APJ Abdul Kalam, Arvind Kejriwal, Aurangzeb Road, Maheish Giri, BJP

SUMMARY: New Delhi: To honour India's former president APJ Abdul Kalam, Delhi's popular Aurangzeb Road will soon be renamed after him, Delhi Chief Minister Arvind Kejriwal said on Friday.

Keywords: APJ Abdul Kalam, Arvind Kejriwal, Aurangzeb Road, Maheish Giri, BJP
Previous Post Next Post