SWISS-TOWER 24/07/2023

അറ്റ്‌ലസ് രാമചന്ദ്രനും മകളും ദുബൈയില്‍ അറസ്റ്റില്‍, ദുബായ് ബാങ്കുകളുമായി ഒത്തുതീര്‍പ്പിലേക്ക്?

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ദുബൈ: (www.kvartha.com 31.08.2015) പ്രമുഖ പ്രവാസി ഇന്ത്യന്‍ ബിസിനസുകാരന്‍ അറ്റ്‌ലസ് രാമചന്ദ്രനേയും മകളേയും ദുബൈയില്‍ അറസ്റ്റ് ചെയ്തതായി റിപോര്‍ട്ട്. ഗള്‍ഫ് പത്രമായ ഖലീജ് ടൈംസ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. ആഗസ്റ്റ് 23നാണ് അറസ്റ്റ് നടന്നത്. രാമചന്ദ്രനൊപ്പം മകളും അറസ്റ്റിലായിട്ടുണ്ട്. ബര്‍ ദുബൈയിലാണ് ഇരുവരും ഇപ്പോഴുള്ളത്. വണ്ടിചെക്കുകള്‍ നല്‍കിയ കേസുകളിലാണ് ഇരുവരും അറസ്റ്റിലായത്.

അറ്റ്‌ലസ് രാമചന്ദ്രനെ കാണാനില്ലെന്നും ഇദ്ദേഹം രാജ്യം വിട്ടെന്നും ആരോപിച്ച് യുഎഇയിലെ വിവിധ ബാങ്കുകള്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഖലീജ് ടൈംസിന്റെ റിപോര്‍ട്ട്.

73കാരനായ അറ്റ്‌ലസ് രാമചന്ദ്രന് ഗള്‍ഫില്‍ നാലോളം രാജ്യങ്ങളിലായി നിരവധി ജ്വല്ലറികളുണ്ട്. ഞായറാഴ്ച അറ്റ്‌ലസ് രാമചന്ദ്രനുമായി ബന്ധപ്പെടാന്‍ ഖലീജ് ടൈംസ് ശ്രമിച്ചുവെങ്കിലും ഫോണ്‍ സ്വിച്ച് ഓഫാണ്.


ഇതുവരെ അഞ്ചോളം പരാതികളാണ് രാമചന്ദ്രനെതിരെ വിവിധ ബാങ്കുകള്‍ നല്‍കിയിരിക്കുന്നത്. ഇതില്‍ റാഫ പോലീസ് സ്‌റ്റേഷനിലാണ് രണ്ട് പരാതികള്‍, നായിഫില്‍ രണ്ട്, ബര്‍ ദുബൈയില്‍ ഒന്ന് ഇങ്ങനെയാണ് കണക്കുകള്‍. ബര്‍ ദുബൈയില്‍ മാത്രം നല്‍കിയിരിക്കുന്ന പരാതിയില്‍ രാമചന്ദ്രന്‍ 34 മില്യണ്‍ ദിര്‍ഹത്തിന്റെ വണ്ടിചെക്കുകള്‍ നല്‍കിയിട്ടുണ്ടെന്നാണ് ആരോപണം.

യുഎഇയിലുള്ള അറ്റ്‌ലസ് ജ്വല്ലറികളില്‍ പരിമിതമായ അളവില്‍ മാത്രമാണ് സ്വര്‍ണാഭരണങ്ങള്‍ ഉള്ളത്. ഇതുവരെ നല്ല രീതിയില്‍ പ്രവര്‍ത്തിച്ച അറ്റ്‌ലസ് രാമചന്ദ്രനെ സഹായിക്കാന്‍ ദുബൈ ഗോള്‍ഡ് ആന്റ് ഡയമണ്ട് ജ്വല്ലറി ഗ്രൂപ്പ് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. അതേസമയം ബാങ്കുകളോ അറ്റ്‌ലസ് ജ്വല്ലറിയോ സഹായം ആവശ്യപ്പെട്ട് സംഘടനയെ സമീപിച്ചിട്ടില്ലെന്ന് ചെയര്‍മാന്‍ തൗഹീദ് അബ്ദുല്ല അറിയിച്ചു.

സഹായം ആവശ്യപ്പെട്ട് സമീപിച്ചാല്‍ പ്രശ്‌നത്തില്‍ ഇടപെടാമെന്ന നിലപാടിലാണ് ദുബൈ ഗോള്‍ഡ് ആന്റ് ഡയമണ്ട് ജ്വല്ലറി ഗ്രൂപ്പ്.

അതേസമയം അറ്റ്‌ലസ് ഗ്രൂപ്പ് വിഷയത്തില്‍ ചില ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. ബാങ്കിലെ ബാധ്യതകള്‍ തീര്‍ക്കാന്‍ ഒമാനിലെ ഹോസ്പിറ്റല്‍ വില്പന നടത്താനാണ് അറ്റ്‌ലസ് ഗ്രൂപ്പിന്റെ തീരുമാനമെന്നും ഇവര്‍ പറയുന്നു. റിയല്‍ എസ്‌റ്റേറ്റ് ബിസിനസില്‍ നേരിട്ട തിരിച്ചടികളും എണ്ണവിലയിലുണ്ടായ ഇടിവും ബാങ്കുകളുടെ നയങ്ങളിലുണ്ടായ കര്‍ശന നിലപാടുകളുമാണ് അറ്റ്‌ലസ് ഗ്രൂപ്പിന് തിരിച്ചടിയായതെന്ന് കരുതുന്നു. നിയമനടപടിയിലൂടെ മുന്നോട്ടുപോയാല്‍ ഇരു കൂട്ടര്‍ക്കും ഗുണമുണ്ടാകില്ലെന്ന ബോധ്യത്തിലാണ് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടക്കുന്നത്.

അറ്റ്‌ലസ് രാമചന്ദ്രനും മകളും ദുബൈയില്‍ അറസ്റ്റില്‍,  ദുബായ് ബാങ്കുകളുമായി ഒത്തുതീര്‍പ്പിലേക്ക്?


SUMMARY: The troubled jewellery retailer is a member of the Dubai Gold and Diamond Jewellery Group. Tawhid Abdullah, chairman of Dubai Gold and Jewellery Group, said the trade body was willing to intervene to find solutions to the financial woes of Atlas.

Keywords: Atlas Jewellery Group, Ramachandran, Daughter, Detained, Dubai, UAE,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia