SWISS-TOWER 24/07/2023

നസറുദ്ദീന്‍ ഷായ്‌ക്കെതിരെ ശിവസേന

 


ADVERTISEMENT

മുംബൈ: (www.kvartha.com 30/03/2015) നടന്‍ നസറുദ്ദീന്‍ ഷായ്‌ക്കെതിരെ ശിവസേന. ഇന്ത്യാപാക് ബന്ധത്തെക്കുറിച്ച് നസറുദ്ദീന്‍ ഷാ നടത്തിയ പരാമര്‍ശമാണ് ശിവസേനയെ ചൊടിപ്പിച്ചത്.

പാക് തീവ്രവാദി ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടമായവരുടെ ബന്ധുക്കളില്‍ നിന്നുമാണ് നസറുദ്ദീന്‍ ഷാ തന്റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടേണ്ടതെന്നും സേന പറഞ്ഞു. മുഖപത്രമായ സാം നയുടെ എഡിറ്റോറിയലിലൂടെയാണ് ശിവസേന ഷായ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചത്.

നസറുദ്ദീന്‍ ഷായ്‌ക്കെതിരെ ശിവസേന
ഒരു വെബ്‌സൈറ്റിന് നടത്തിയ അഭിമുഖത്തിലാണ് ഷാ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയില്‍ നിലനില്‍ക്കുന്ന ശത്രുതയില്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു.

പാക്കിസ്ഥാന്‍ ശത്രു രാജ്യമാണെന്ന് വിശ്വസിക്കാന്‍ ഇന്ത്യക്കാരെ ബ്രയിന്‍ വാഷ് ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. താന്‍ പാക്കിസ്ഥാന്‍ നിരന്തരം സന്ദര്‍ശിക്കുന്നതിന് പിന്നില്‍ വ്യക്തിബന്ധങ്ങള്‍ ദൃഢമാക്കുക എന്ന ലക്ഷ്യമാണെന്നും ഷാ പറഞ്ഞിരുന്നു.

SUMMARY: Shiv Sena on Monday targeted actor Naseeruddin Shah over his remarks on India and Pakistan relations.

Keywords: Shiv Sena, Nasarudheen Sha, Actor, India, Pak, Relation,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia