സൗദി: (www.kvartha.com 31/03/2015) സൗദിയിലെ നജ്രാനില്‍ കഴിഞ്ഞയാഴ്ച ഉണ്ടായ ശക്തമായ മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ കാണാതായ 50 കാരിയുടെ മൃതദേഹം അല്‍ ഉമൈറ താഴ് വരയില്‍ കണ്ടെത്തിയതായി നജ്‌റാന്‍ സിവില്‍ ഡിഫന്‍സ് വാക്താവ് ലെഫ്റ്റന്റ് ജനറല്‍ അലി അല്‍ ശിഹ്രാനി പറഞ്ഞു. മഴക്കെടുതിയുടെ അവശിഷ്ടങ്ങള്‍ക്കിടയിലും മരങ്ങള്‍ക്കടിയിലുമായിട്ടായിരുന്നു മൃതദേഹം കിടന്നിരുന്നത്.
മരണപ്പെട്ട സ്ത്രീയുടെ ഭര്‍ത്താവിനെയും നാലു കുട്ടികളെയും മറ്റു രണ്ടു ബന്ധുക്കളെയും കാണാതായതായി കഴിഞ്ഞ വ്യാഴാഴ്ച സിവില്‍ ഡിഫന്‍സ് പ്രസ്താവനയിറക്കിയിരുന്നു. മരിച്ച സ്ത്രീയുടെ രണ്ടു കുട്ടികള്‍ വെള്ളപ്പൊക്കത്തില്‍ മുങ്ങി മരിച്ചതായും സിവില്‍ ഡിഫന്‍സ് സ്ഥിരീകരിച്ചിരുന്നു.
മക്ക, അസീര്‍, നജ്‌റാന്‍, റിയാദ് പ്രവിശ്യകളില്‍ കഴിഞ്ഞയാഴ്ചയുണ്ടായ മഴക്കെടുതികള്‍ മൂലം പത്തിലധികം പേര്‍ മരിക്കുകയും നിരവധി ആളുകളെ കാണാതാവുകയും ചെയ്തിരുന്നു.
മരണപ്പെട്ട സ്ത്രീയുടെ ഭര്‍ത്താവിനെയും നാലു കുട്ടികളെയും മറ്റു രണ്ടു ബന്ധുക്കളെയും കാണാതായതായി കഴിഞ്ഞ വ്യാഴാഴ്ച സിവില്‍ ഡിഫന്‍സ് പ്രസ്താവനയിറക്കിയിരുന്നു. മരിച്ച സ്ത്രീയുടെ രണ്ടു കുട്ടികള്‍ വെള്ളപ്പൊക്കത്തില്‍ മുങ്ങി മരിച്ചതായും സിവില്‍ ഡിഫന്‍സ് സ്ഥിരീകരിച്ചിരുന്നു.

Keywords: Saudi Arabia, Dead, Obituary, Dead Body, River, Dead body of missing woman found.
Post a Comment