മോഡിയുടെ രഹസ്യ വിവരങ്ങള്‍ ഓസ്‌ട്രേലിയ ചോര്‍ത്തി

ബ്രിസ്‌ബേണ്‍: (www.kvartha.com 31/03/2015) പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ രഹസ്യ വിവരങ്ങള്‍ ഓസ്‌ട്രേലിയ ചോര്‍ത്തി. പാസ്‌പോര്‍ട്ട്, വീസ വിവരങ്ങളാണ് ഓസ്‌ട്രേലിയ ചോര്‍ത്തിയത്. കഴിഞ്ഞ വര്‍ഷം ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി ബ്രിസ്‌ബേണില്‍ എത്തിയപ്പോഴായിരുന്നു ഇത്.

എന്നാല്‍ ചോര്‍ത്തല്‍ അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് ഓസ്‌ട്രേലിയ പറയുന്നു. ജി20 ഉച്ചകോടിയില്‍ പങ്കെറ്റുത്ത 31 ലോക നേതാക്കളുടെ രഹസ്യവിവരങ്ങളാണ് ചോര്‍ന്നത്. ഒരു ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ ലോകനേതാക്കളുടെ വിവരങ്ങള്‍ ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘാടകര്‍ക്ക് ഇമെയിലിലൂടെ അയച്ച് നല്‍കുകയായിരുന്നു.

Modi, US President Barack Obama, Russian President Vladimir Putin, German Chancellor Angela Merkel, Chinese President Xi Jinping, Japanese Prime Minister Shinzo Abe, Indonesian President Joko Widodo, British Prime Minister David Cameron, G20
മോഡിയെ കൂടാതെ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ, റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍, ജര്‍മ്മന്‍ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കല്‍, ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിങ്, ജപ്പാനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെ, ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ എന്നിവരും വിവരങ്ങള്‍ ചോര്‍ന്നവരില്‍ ഉള്‍പ്പെടുന്നു.

SUMMARY: Prime Minister Narendra Modi is among the 31 world leaders whose personal details were inadvertently compromised at the G20 summit held in Australia last year, a media report said on March 31.

Keywords: Modi, US President Barack Obama, Russian President Vladimir Putin, German Chancellor Angela Merkel, Chinese President Xi Jinping, Japanese Prime Minister Shinzo Abe, Indonesian President Joko Widodo, British Prime Minister David Cameron, G20

Post a Comment

Previous Post Next Post