വാട്ട്‌സ്ആപ്പില്‍ വൈറലായ കൂട്ടബലാല്‍സംഗം: സുപ്രീം കോടതി സിബിഐ അന്വേഷണം ആവശ്യപ്പെട്ടു


ന്യൂഡല്‍ഹി: (www.kvartha.com 28/02/2015) വാട്ട്‌സ് ആപ്പില്‍ വൈറലായി മാറിയ കൂട്ടബലാല്‍സംഗത്തെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. ഒരു സംഘം യുവാക്കള്‍ രണ്ട് യുവതികളെ കൂട്ടബലാല്‍സംഗം ചെയ്യുന്ന വീഡിയോയാണ് വാട്ട്‌സ്ആപ്പിലൂടെ പ്രചരിച്ചത്.

ഇതൊരു ഗൗരമേറിയ പ്രശ്‌നമാണ്. ഇതില്‍ എന്തെങ്കിലും ചെയ്യേണ്ടത് അത്യാവശ്യമാണ്. ഈ സംഭവത്തിന് പൊതു പ്രാധാന്യം വളരെ കൂടുതലാണ് സുപ്രീം കോടതി പറഞ്ഞു.

കൂടാതെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട യുവാക്കളുടെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഉത്തര്‍ പ്രദേശ്, ബീഹാര്‍, ഒഡീഷ, ഡല്‍ഹി സര്‍ക്കാരുകള്‍ക്കും കോടതി നോട്ടീസ് അയച്ചു.

6 യുവാക്കളാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. ക്രൂരമായ ബലാല്‍സംഗത്തിനിടയിലും അവര്‍ ചിരിക്കുകയും രസിക്കുകയും ചെയ്യുന്നുണ്ട്. ഇരകളായ യുവതികള്‍ കരഞ്ഞ് യുവാക്കളോട് കേഴുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്.
 WhatsApp, Gang Rape, Accused, Video, YouTube, Supreme Court of India, CBI
വനിത പ്രവര്‍ത്തക സുനിത കൃഷ്ണന്‍ ഈ വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്യുകയും ബലാല്‍സംഗം ചെയ്ത യുവാക്കളെ കണ്ടെത്താനായി ഫേസ്ബുക്കിലൂടെ സഹായം ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഈ സംഭവം നടന്നത് എവിടെയാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

SUMMARY: The Supreme Court on Friday asked the CBI to register a case and immediately investigate a video that went viral on WhatsApp showing a group of men taking turns as they sexually assault two women as they beg and plead the men to let them go.

Keywords: WhatsApp, Gang Rape, Accused, Video, YouTube, Supreme Court of India, CBI


Post a Comment

Previous Post Next Post