രാഹുല്‍ ഗാന്ധി ബജറ്റ് സമ്മേളനത്തില്‍ പങ്കെടുക്കണമായിരുന്നു: ശശി തരൂര്‍

ന്യൂഡല്‍ഹി: (www.kvartha.com 28/02/2015) കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബജറ്റ് സമ്മേളനത്തില്‍ പങ്കെടുക്കണമായിരുന്നുവെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് എം.പിയുമായ ശശി തരൂര്‍. മാറ്റത്തിന്റെ അജണ്ടയുമായാകും രാഹുല്‍ ഗാന്ധി തിരിച്ചെത്തുകയെന്നും തരൂര്‍ പറഞ്ഞു.

വളരെ ഗൗരവപൂര്‍വ്വം തന്നെ പറയുകയാണ്, രാഹുല്‍ ഗാന്ധി ബജറ്റ് സമ്മേളനത്തില്‍ പങ്കെടുത്തിരുന്നെങ്കില്‍ നന്നായിരുന്നു. പ്രതിപക്ഷത്തിന് അത് കൂടുതല്‍ ശക്തിപകരുമായിരുന്നു തരൂര്‍ പറഞ്ഞു.

സ്വന്തമായി തീരുമാനമെടുക്കാനുള്ള എല്ലാ അവകാശവും രാഹുല്‍ ഗാന്ധിക്കുണ്ട്. പുതിയ, മാറ്റത്തിന്റെ അജണ്ടയുമായി അദ്ദേഹം തിരിച്ചെത്തുക തന്നെ ചെയ്യും തരൂര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

 Congress, Shashi Taroor, Rahul Gandhi, Budget Session, Parliament, പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമര്‍ശിക്കാനും തരൂര്‍ മറന്നില്ല. മോഡിയുടെ വാക്കുകളും പ്രവൃത്തിയും തമ്മില്‍ വലിയ അന്തരമുണ്ടെന്ന് തരൂര്‍ ആരോപിച്ചു. മതസൗഹാര്‍ദ്ദത്തെക്കുറിച്ചും ന്യൂനപക്ഷ അക്രമങ്ങളെക്കുറിച്ചും വളരെ വൈകിയാണ് അദ്ദേഹം സംസാരിച്ചതെന്നും തരൂര്‍ പറഞ്ഞു.

SUMMARY: Congress leader Shashi Tharoor on Friday said it would have been good if Rahul Gandhi had attended the Budget Session but expressed confidence that the Congress Vice President would return from his break with an agenda for change.

Keywords: Congress, Shashi Taroor, Rahul Gandhi, Budget Session, Parliament,

Post a Comment

Previous Post Next Post