SWISS-TOWER 24/07/2023

ജവഹര്‍ ഭവന പദ്ധതി: ഇടുക്കി മോഡല്‍ കേരളമാകെ വ്യാപിപ്പിക്കും: മുഖ്യമന്ത്രി

 


ADVERTISEMENT

ഇടുക്കി: (www.kvartha.com 28.02.2015) കേരളത്തിനാകെ മാതൃകാപരമായ ഇടുക്കി ജില്ലാ സഹകരണ ബാങ്കിന്റെ ജവഹര്‍ ഭവന പദ്ധതി സംസ്ഥാനമൊട്ടാകെ നടപ്പാക്കാന്‍ എല്ലാ ജില്ലാ സഹകരണ ബാങ്കുകളെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആഹ്വാനം ചെയ്തു.

എല്ലാ ജില്ലാ ബാങ്കുകള്‍ക്കും ഈ പദ്ധതിയുടെ വിശദാംശങ്ങള്‍ നല്‍കിയെന്നും അവ നടപ്പാക്കാനാവശ്യമായ വിശദാംശങ്ങള്‍ തേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിയുടെ വിജയത്തിനു ഗവണ്‍മെന്റ് എല്ലാ പിന്തുണയും നല്‍കുമെന്നും ജനപ്രതിധികള്‍ ബൃഹത്തായ ഈ പദ്ധതിയോടു സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സാധാരണ ബാങ്കുകളുടെ പതിവു പ്രവര്‍ത്തനങ്ങള്‍ക്കു പുറമേ ജനോപകാരപ്രദമായ ഇത്തരം നടപടികള്‍ക്ക് ബാങ്കുകള്‍ ഊന്നല്‍ നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് ഇ.എം ആഗസ്തി അധ്യക്ഷത വഹിച്ചു. മാതാപിതാക്കള്‍ മരിച്ച മൂന്നു വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ വായ്പ 10 ലക്ഷം രൂപ എഴുതിത്തള്ളിയതായും ആശ്വാസ് പദ്ധതി വഴി 2.67 കോടി രൂപയുടെ സബ്‌സിഡി വിതരണം ചെയ്തുവെന്നും അദ്ധ്യക്ഷ പ്രസംഗത്തില്‍ ഇ.എം അഗസ്തി പറഞ്ഞു. വീടു നിര്‍മ്മിക്കുന്നതിനു മുഖ്യമന്ത്രിക്കു നല്‍കിയ നിവേദനങ്ങളില്‍ ജില്ലാ ബാങ്കിനോട് ആവശ്യപ്പെട്ട ഭവന നിര്‍മാണ അപേക്ഷയിന്മേല്‍ ജില്ലാ ബാങ്ക് അനുഭാവ പൂര്‍ണമായ നടപടി സ്വീകരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന സഹകരണ ബാങ്ക് ഡയറക്റ്റര്‍ അഡ്വ. അലക്‌സ് കോഴിമല, ജില്ലാ സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് ജോണ്‍ നെടിയ പാല, ജനറല്‍ മാനേജര്‍ എ.ആര്‍.രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ തോമസ് രാജന്‍, എ.പി ഉസ്മാന്‍, പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി.വി സ്‌കറിയ തുടങ്ങിയവര്‍ പങ്കെടുത്തു. കട്ടപ്പനയ്ക്ക് വികസന നേട്ടങ്ങള്‍ സമ്മാനിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച കട്ടപ്പന മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോണി കുളമ്പള്ളിക്ക് പ്രത്യേക ഉപഹാരം നല്‍കി മുഖ്യമന്ത്രി ആദരിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

ജവഹര്‍ ഭവന പദ്ധതി: ഇടുക്കി മോഡല്‍ കേരളമാകെ വ്യാപിപ്പിക്കും: മുഖ്യമന്ത്രി

Keywords : Kerala, Idukki, Oommen Chandy, Inauguration, Programme, Jawahar housing project to be expanded entire Kerala. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia