Follow KVARTHA on Google news Follow Us!
ad

ലഹരിമരുന്ന് കടത്ത്: 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

ലഹരിക്കായി കുത്തിവെയ്ക്കാനുപയോഗിക്കുന്ന രണ്ട് മില്ലി ലിറ്ററിന്റെ 48 ആംപ്യൂള്‍ ബ്യൂപ്രിനോര്‍ഫിന്‍ Thodupuzha, Idukki, Kerala, Drugs, Case, Accused, Court, Imprisonment
തൊടുപുഴ: (www.kvartha.com 28.02.2015) ലഹരിക്കായി കുത്തിവെയ്ക്കാനുപയോഗിക്കുന്ന രണ്ട് മില്ലി ലിറ്ററിന്റെ 48 ആംപ്യൂള്‍ ബ്യൂപ്രിനോര്‍ഫിന്‍ എന്ന മാരക മയക്കുമരുന്ന് കൈവശം വെച്ച കേസില്‍ അതിരംപുഴ ആനമല പടിഞ്ഞാറുഭാഗം കറുകയില്‍ മാര്‍ഷലിനെ (26) തൊടുപുഴ എന്‍. ഡി. പി. എസ്. സ്‌പെഷ്യല്‍ കോടതി ജഡ്ജി പി.കെ.അരവിന്ദ് ബാബു പത്ത് വര്‍ഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയൊടുക്കാനും പിഴ അടച്ചില്ലെങ്കില്‍ രണ്ടു കൊല്ലം കൂടി കഠിനതടവിനും ശിക്ഷിച്ചു.

2012 ജൂലായ് നാലിന് വൈകീട്ട് 5.30ന് തെള്ളകം ഹോളീക്രോസ് സ്‌കൂളിന് മുന്‍വശം എം.സി.റോഡില്‍ മയക്കുമരുന്ന് കച്ചവടം നടക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഏറ്റുമാനൂര്‍ സര്‍ക്കിള്‍ ഇന്‍സ്പക്ടറായിരുന്ന ഷാജുജോസും സംഘവും ഓടി രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ തടഞ്ഞ് വെച്ച ശേഷം കോട്ടയം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന രാജന്‍ ബാബുവിന്റെ സാന്നിദ്ധ്യത്തില്‍ ദേഹപരിശോധന നടത്തിയാണ് കാലിലെ സോക്‌സിനുള്ളില്‍ ഒളിപ്പിച്ചുവെച്ചിരുന്ന ലഹരി മരുന്നും സിറിഞ്ചും കണ്ടെടുത്ത് അറസ്റ്റ് ചെയതത്. നിരവധി കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രതി മുമ്പ് പലപ്പോഴും നടപടി ക്രമങ്ങളിലെ അപാകത മൂലം രക്ഷപെടുകയായിരുന്നു.

ഏറ്റുമാനൂര്‍ സര്‍ക്കിള്‍ ഇന്‍സ്പക്ടറായിരുന്ന ഷാജുജോസ് അന്വേഷണം നടത്തി ചാര്‍ജ്ജ് സമര്‍പ്പിച്ച കേസില്‍ ഒന്‍പത് സാക്ഷികളും പന്തണ്ടോളം രേഖകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. പ്രോസിക്ക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബഌക് പ്രോസിക്ക്യൂട്ടര്‍ പി. എച്ച്. ഹനീഫാ റാവുത്തര്‍ ഹാജരായി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Thodupuzha, Idukki, Kerala, Drugs, Case, Accused, Court, Imprisonment. 

Post a Comment