ആത്മസുഹൃത്ത് വാഹനാപകടത്തില്‍ മരിച്ചതറിഞ്ഞ് 60കാരന്‍ ഹൃദയം തകര്‍ന്ന് മരിച്ചു

 


റാസല്‍ഖൈമ: (www.kvartha.com 31.08.2014) അപൂര്‍വ്വമായ ആത്മബന്ധത്തിന് അപൂര്‍വ്വമായ പര്യവസാനവും. ആത്മസുഹൃത്ത് വാഹനാപകടത്തില്‍ മരിച്ചതറിഞ്ഞ് വേദന താങ്ങാനാവാതെ 60കാരന്‍ ഹൃദയം പൊട്ടി മരിച്ചു. അജ്മാനിലേയും റാസല്‍ ഖൈമയിലേയും സുഹൃത്തുക്കളാണ് മണിക്കൂറുകളുടെ വിത്യാസത്തില്‍ മരണപ്പെട്ടത്.

ഏത് ചടങ്ങിലും ഈ അപൂര്‍വ്വ സുഹൃത്തുക്കളെ ഒരുമിച്ചേ കണ്ടിട്ടുള്ളു ബന്ധുക്കളും സുഹൃത്തുക്കളും. വെള്ളിയാഴ്ചയായിരുന്നു ഇരുവരുടേയും മരണം. റാസല്‍ഖൈമയില്‍ ഒരു വിവാഹചടങ്ങില്‍ പരസ്പരം കാണാനിരുന്നതാണ് സുഹൃത്തുക്കളായ ഒബൈദ് ഖല്‍ഫ അല്‍ ഖാബിയും സലീം നയം അല്‍ ഖാബിയും.

ആത്മസുഹൃത്ത് വാഹനാപകടത്തില്‍ മരിച്ചതറിഞ്ഞ് 60കാരന്‍ ഹൃദയം തകര്‍ന്ന് മരിച്ചുവിവാഹത്തിന് താന്‍ നേരത്തേ എത്തുമെന്നും അവിടെ സലീമിനെ കാത്തിരിക്കാമെന്നുമായിരുന്നു ഒബൈദ് ഫോണില്‍ അറിയിച്ചിരുന്നത്. എന്നാല്‍ വിവാഹവീട്ടിലെത്തി രണ്ട് മണിക്കൂര്‍ കാത്തിരുന്നിട്ടും സലീം എത്തിയില്ല.

വിവാഹചടങ്ങിലേയ്ക്കുള്ള യാത്രയ്ക്കിടയില്‍ സലീം സഞ്ചരിച്ച വാഹനം അപകടത്തില്‌പെടുകയായിരുന്നു. ഇദ്ദേഹത്തെ ഉടനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സലീമിന്റെ മരണവാര്‍ത്തയറിഞ്ഞ ഒബൈദ് നിന്ന നില്പില്‍ വീഴുകയായിരുന്നു. ഇദ്ദേഹത്തെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിക്ക് വെച്ച് മരണം സംഭവിച്ചിരുന്നു.

SUMMARY: Two elderly Emirati men in the northern emirates have gone further than the famous saying “a friend in need is a friend indeed” when they died on the same day to make it “a friend in life is a friend in death”.

Keywords: Soul mates, Died, Accident, Heart attack, Emirati, Ajman, Ras Al Khaima,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia