രാജസ്ഥാനിലേയ്ക്ക് കടക്കാന്‍ പാക് തീവ്രവാദികള്‍ കാത്തുനില്‍ക്കുന്നു

ജയ്പൂര്‍(രാജസ്ഥാന്‍): (www.kvartha.com 30.08.2014) പാക്കിസ്ഥാനില്‍ നിന്ന് രാജസ്ഥാനിലേയ്ക്ക് കടക്കാന്‍ തീവ്രവാദികള്‍ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ തക്കം പാര്‍ത്തിരിക്കുകയാണെന്ന് റിപോര്‍ട്ട്. ഇന്റലിജന്‍സ് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാജസ്ഥാന്‍ എടിഎസ് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു.

15 പേരടങ്ങുന്ന സംഘമാണ് രാജസ്ഥാനിലേയ്ക്ക് നുഴഞ്ഞുകയറാന്‍ കാത്തിരിക്കുന്നത്. ജാഗ്രത നിര്‍ദ്ദേശത്തെതുടര്‍ന്ന് ബിഎസ്.എഫ് അതിര്‍ത്തിയില്‍ പട്രോളിംഗ് കര്‍ശനമാക്കി. ബിക്കനെര്‍, ജോധ്പൂര്‍, ബാര്‍മര്‍ എന്നിവിടങ്ങളിലാണ് പട്രോളിംഗ് കര്‍ശനമാക്കിയിരിക്കുന്നത്.

3,323 കിമീ ദൈര്‍ഘ്യമാണ് ഇന്ത്യാ പാക് അതിര്‍ത്തിക്കുള്ളത്. ഏറ്റവും കൂടുതല്‍ നുഴഞ്ഞുകയറ്റം നടക്കുന്നത് ജമ്മുകശ്മീരിലാണെങ്കിലും രാജസ്ഥാന്‍ അതിര്‍ത്തിയും കൂടുതല്‍ ശ്രദ്ധ വേണ്ടിവരുന്ന പ്രദേശമാണ്.

Rajasthan, Pakistan, Rajasthan ATS, Terroristsപാക് സൈന്യം നിരന്തരമായി നടത്തുന്ന വെടിനിര്‍ത്തല്‍ ലംഘനം തീവ്രവാദികള്‍ക്ക് അവസരമൊരുക്കാനാണെന്ന നിഗമനത്തിലാണ് ബിഎസ്.എഫ്. കഴിഞ്ഞയാഴ്ച മൂന്ന് പ്രാവശ്യം അതിര്‍ത്തിയോട് ചേര്‍ന്ന് തീവ്രവാദികളെ കണ്ടതായി ബിഎസ്.എഫ് പറയുന്നു. പട്രോളിംഗ് നടത്തുന്നതിനിടയിലാണ് സൈനീകര്‍ തീവ്രവാദികളെ കണ്ടത്.

SUMMARY: Jaipur: The Anti-Terrorism Squad (ATS )of Rajasthan Police has issued an alert over the possibility of a group of terrorists looking to enter Rajasthan from across the international border with Pakistan.

Keywords: Rajasthan, Pakistan, Rajasthan ATS, Terrorists

Post a Comment

Previous Post Next Post