Follow KVARTHA on Google news Follow Us!
ad

മുസ്ലീങ്ങള്‍ 10 ശതമാനമുള്ള സ്ഥലങ്ങളില്‍ കലാപങ്ങളുണ്ടാകുന്നു: യോഗി ആദിത്യാനന്ദ്

ന്യൂഡല്‍ഹി: (www.kvartha.com 31.08.2014) ന്യൂനപക്ഷങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി എം.പി യോഗി ആദിത്യാനന്ദ്. Yogi Adityanand, Minorities, Communal riots,
ന്യൂഡല്‍ഹി: (www.kvartha.com 31.08.2014) ന്യൂനപക്ഷങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി എം.പി യോഗി ആദിത്യാനന്ദ്. ജനസംഖ്യയില്‍ 10 ശതമാനത്തില്‍ കൂടുതല്‍ ന്യൂനപക്ഷങ്ങള്‍ ഉള്ളിടത്താണ് കലാപങ്ങള്‍ ഉണ്ടാകുന്നതെന്ന് ഇദ്ദേഹം ആരോപിച്ചു. ഒരു ദേശീയ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ആദിത്യാനന്ദ് മുസ്ലീങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചത്.

10 മുതല്‍ 20 ശതമാനം വരെ ന്യൂനപക്ഷങ്ങള്‍ ഉള്ളിടത്ത് കലാപങ്ങള്‍ക്ക് വഴിവെക്കുന്ന സംഭവങ്ങള്‍ ഉണ്ടാകുന്നു. എന്നാല്‍ 20 മുതല്‍ 35 ശതമാനം വരെ ന്യൂനപക്ഷങ്ങള്‍ ഉള്ളിടത്ത് വന്‍ കലാപങ്ങള്‍ ഉണ്ടാകുന്നു.
ന്യൂനപക്ഷങ്ങള്‍ 35 ശതമാനത്തില്‍ കൂടുതലാണെങ്കില്‍ അവിടെ അമുസ്ലീങ്ങള്‍ക്ക് അവര്‍ ഇടം നല്‍കുകയുമില്ല ആദിത്യാനന്ദ് പറഞ്ഞു.

Yogi Adityanand, Minorities, Communal riots, എന്നാല്‍ താനും തന്റെ അനുയായികളും ഭരണഘടനയ്ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നവരാണെന്നും ആദിത്യാനന്ദ് കൂട്ടിച്ചേര്‍ത്തു. ന്യൂനപക്ഷങ്ങള്‍ സമാധാന പരമായി ജീവിച്ചാല്‍ തങ്ങളും സമാധാനപരമായി ജീവിക്കും. അവര്‍ പുരോഗതിക്ക് വേണ്ടി ആഗ്രഹിക്കുന്നുവെങ്കില്‍ അതിന് വേണ്ട സഹായങ്ങള്‍ ഞങ്ങള്‍ ചെയ്തുകൊടുക്കും ആദിത്യാനന്ദ് വ്യക്തമാക്കി.

SUMMARY:
New Delhi: Firebrand BJP leader Yogi Adityanath has attacked the minority community, saying riots happen wherever they are more than 10 percent in numbers while there is no place for non-Muslims where they are more than 35 percent.

Keywords: Yogi Adityanand, Minorities, Communal riots,

Post a Comment