തലവെട്ടുന്ന വീഡിയോയുമായി വീണ്ടും ഐസില്‍

ലണ്ടന്‍: (www.kvartha.com 30.08.2014) ഇറാഖിലും സിറിയയിലുമായി പോരാടുന്ന സൈനീകര്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ തലവെട്ടുന്ന വീഡിയോയുമായി വീണ്ടും ഐസില്‍. രക്തത്തിലുള്ള സന്ദേശമെന്നാണ് വീഡിയോക്ക് പേര് നല്‍കിയിരിക്കുന്നത്. ഓറഞ്ച് നിറത്തിലുള്ള സ്‌പോര്‍ട്‌സ് സ്യൂട്ട് ധരിച്ച നിരവധിപേരെ വീഡിയോയില്‍ കാണാം. ഐസില്‍ പിടികൂടിയ കുര്‍ദ്ദ് പോരാളികളാണിവരെന്ന് ബിബിസി റിപോര്‍ട്ട് ചെയ്യുന്നു.

മൊസൂളിലെ ഒരു പള്ളിക്ക് സമീപം മുട്ടുകുത്തി നില്‍ക്കുന്ന യുവാവിന്റെ കഴുത്തറുക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

Islamic state, Iraq, Beheading video, Kurdish National, Mosulകുര്‍ദ്ദിഷ് നേതാക്കള്‍ യുഎസിനെ പിന്തുണച്ചാല്‍ തടവില്‍ കഴിയുന്ന കുര്‍ദ്ദുകള്‍ക്കും ഇതേ ഗതിയായിരിക്കുമെന്ന് ഐസില്‍ ഭീഷണി മുഴക്കുന്നുണ്ട്.
യുഎസിന്റെ വ്യോമാക്രമണത്തിന്റെ പിന്‍ ബലത്തിലാണ് കുര്‍ദ്ദുകള്‍ ഇറാഖില്‍ മുന്നേറ്റം നടത്തുന്നത്. ഐസില്‍ പോരാളികള്‍ നിയന്ത്രണത്തിലാക്കിയിരുന്ന ഇറാഖിലെ ഏറ്റവും വലിയ അണക്കെട്ട് കുര്‍ദ്ദിഷ് സേന തിരിച്ചുപിടിച്ചിരുന്നു. യുഎസ് വ്യോമാക്രമണം നടത്തിയതിന് ശേഷമായിരുന്നു കുര്‍ദ്ദുകള്‍ അണക്കെട്ടില്‍ പ്രവേശിച്ചത്.

SUMMARY:
London: The Islamic State (IS) has released a video showing the beheading of a Kurdish man as a warning to the forces fighting the group in northern Iraq.

Keywords: Islamic state, Iraq, Beheading video, Kurdish National, Mosul

Post a Comment

Previous Post Next Post