മക്കയില്‍ പ്രവേശിക്കുന്ന വിദേശികള്‍ക്ക് കഠിന ശിക്ഷ

മക്ക: (www.kvartha.com 30.08.2014) അനധികൃതമായി മക്കയില്‍ പ്രവേശിക്കുന്ന വിദേശികള്‍ക്ക് കഠിന ശിക്ഷ നല്‍കുമെന്ന് അധികൃതര്‍. ഹജ്ജിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചതോടെ രേഖകളില്ലാത്ത വിദേശികള്‍ക്ക് മക്കയില്‍ പ്രവേശിക്കുന്നതിന് അധികൃതര്‍ വിലക്കേര്‍പ്പെടുത്തി. വിലക്ക് മറികടന്ന് മക്കയില്‍ പ്രവേശിക്കുന്നവര്‍ക്ക് കഠിന ശിക്ഷ നല്‍കുമെന്നാണ് അറിയിപ്പ്.

മക്കയില്‍ താമസാനുമതി രേഖയുള്ള വിദേശികള്‍ക്കും സൗദി പൗരന്മാര്‍ക്കും മാത്രമാണ് ചെക്ക് പോസ്റ്റില്‍ പ്രവേശനാനുമതി നല്‍കുന്നത്.

 Saudi Arabia, Mecca, Hajj-2014, Ban, അനധികൃതമായി പുണ്യസ്ഥലങ്ങളില്‍ നുഴഞ്ഞുകയറുന്നവരെ പിടികൂടാന്‍ ശക്തമായ നടപടികളാണ് അധികൃതര്‍ സ്വീകരിച്ചിട്ടുള്ളത്. അതേസമയം ജോലിയുടെ ഭാഗമായി മക്കയില്‍ പോകേണ്ടവര്‍ അധികൃതരില്‍ നിന്ന് പ്രത്യേക അനുമതിപത്രം വാങ്ങുകയും പരിശോധനാ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കുകയും വേണമെന്നും അധികൃതര്‍ അറിയിച്ചു.

Keywords: Saudi Arabia, Mecca, Hajj-2014, Ban,


Post a Comment

Previous Post Next Post