ഓസീസിനെതിരെ സിംബാബ്‌വെക്ക് അട്ടിമറി ജയം

ഹരാരെ: (www.kvartha.com 31.08.2014) ത്രിരാഷ്ട്ര ക്രിക്കറ്റില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ സിംബാബ്‌വെയ്ക്ക് അട്ടിമറി ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് നേടി. മറുപടി ബാറ്റിങിനിറങ്ങിയ സിംബാബ്‌വെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 48 ഓവറില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

31 വര്‍ഷത്തിന് ശേഷമാണ് ഓസീസിനെതിരെ ഏകദിന മത്സരത്തില്‍ സിംബാബ്‌വെ ജയിക്കുന്നത്. 1983ലെ ലോകകപ്പിലായിരുന്നു ഇതിന് മുമ്പ് സിംബാബ്‌വെ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചത്. 52 റണ്‍സ് നേടിയ ചിഗുബരയാണ് സിംബാബ്‌വെയുടെ വിജയ ശില്‍പി. 10 ഓവറില്‍ 21 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തിയ വില്യംസാണ് ബൗളിങ്ങില്‍ സിംബാബ്‌വെയ്ക്ക് വേണ്ടി തിളങ്ങിയത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Australia, Cricket, Sports, One day match, Zimbabwe, Australia suffer historic three-wicket loss to Zimbabwe in tri-series shock

Keywords: Australia, Cricket, Sports, One day match, Zimbabwe, Australia suffer historic three-wicket loss to Zimbabwe in tri-series shock.

Post a Comment

Previous Post Next Post