മൂന്ന് മാസത്തിനുള്ളില്‍ എല്ലാ കെട്ടിടങ്ങളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം: ദുബൈ പോലീസ്

ദുബൈ: (www.kvartha.com 31.08.2014) ദുബൈയിലെ എല്ലാ കെട്ടിടങ്ങളിലും വില്ലകളിലും സിസിടിവി ക്യാമറകള്‍ നിര്‍ബന്ധമായും സ്ഥാപിക്കണമെന്ന് ദുബൈ പോലീസ്. മൂന്ന് മാസത്തിനുള്ളില്‍ ക്യാമറകള്‍ സ്ഥാപിക്കണമെന്നാണ് നിര്‍ദ്ദേശം.

റസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍, ഓഫീസുകള്‍, വില്ല കോമ്പൗണ്ടുകള്‍ തുടങ്ങിയ സ്ഥലങ്ങളിലും ക്യാമറകള്‍ സ്ഥാപിക്കണം. ദുബൈ പോലീസിന്റെ നിര്‍ദ്ദേശാനുസരണമായിരിക്കണം ക്യാമറകള്‍ സ്ഥാപിക്കേണ്ടത്.

Dubai, CCTV, Dubai police, Villas, Buildingsദുബൈയിലെ ഏതാണ്ട് 25,000 കെട്ടിട ഉടമകളോട് സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇത് സ്ഥാപിക്കാത്തവര്‍ക്ക് മൂന്ന് മാസത്തെ സമയം കൂടി അനുവദിച്ചിട്ടുണ്ട്. ആഗസ്റ്റ് 26 മുതല്‍ മൂന്ന് മാസത്തെ സമയമാണ് അനുവദിക്കപ്പെട്ടിരിക്കുന്നത്.

നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്ക് പിഴ ഈടാക്കുമെന്നും പ്രൊട്ടക്ഷന്‍ സിസ്റ്റംസ് ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ മേജര്‍ ആരിഫ് അല്‍ ജനാഹി അറിയിച്ചു.

SUMMARY: Security surveillance will have to be compulsorily installed in all Dubai buildings and villas, according to Dubai Police.

Keywords: Dubai, CCTV, Dubai police, Villas, Buildings

Post a Comment

Previous Post Next Post