Follow KVARTHA on Google news Follow Us!
ad

ശ്രീരാമ സേനയെ ഗോവയില്‍ അനുവദിക്കില്ല: മനോഹര്‍ പരിക്കര്‍

പനാജി: (www.kvartha.com 30.07.2014) ശ്രീരാമ സേനയ്ക്ക് ഗോവയില്‍ ശാഖ തുടങ്ങാന്‍ അനുമതി നല്‍കില്ലെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരിക്കര്‍. ഗോവ നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. Goa, Sri Rama Sene, Manohar Parrikar, Bharatiya Janata Party, Muthalik
പനാജി: (www.kvartha.com 30.07.2014) ശ്രീരാമ സേനയ്ക്ക് ഗോവയില്‍ ശാഖ തുടങ്ങാന്‍ അനുമതി നല്‍കില്ലെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരിക്കര്‍. ഗോവ നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ബിജെപി എം.എല്‍.എ വിഷ്ണു വാഗയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു പരിക്കര്‍.

അതേസമയം ശ്രീരാമ സേന തലവന്‍ പ്രമോദ് മുത്താലിക് ഗോവയില്‍ വര്‍ഗീയ കലാപത്തിന് ശ്രമിച്ചിരുന്നുവെന്നതിന് മതിയായ തെളിവില്ലെന്നും പരിക്കര്‍ പറഞ്ഞു. ശ്രീരാമസേനയുടെ പ്രവര്‍ത്തനം ഗോവയിലേയ്ക്ക് വ്യാപിപ്പിക്കുന്നതു സംബന്ധിച്ച് വന്‍ ചര്‍ച്ചകളാണ് ഗോവയില്‍ നടക്കുന്നത്.

Goa, Sri Rama Sene, Manohar Parrikar, Bharatiya Janata Party, Muthalikശ്രീരാമസേന പ്രവര്‍ത്തകര്‍ മംഗലാപുരം പബ്ബില്‍ കയറി ആക്രമണം നടത്തിയത് വന്‍ വിവാദമായിരുന്നു. നിശാപാര്‍ട്ടിയില്‍ പങ്കെടുത്ത യുവാക്കളേയും യുവതികളേയും അവര്‍ ആക്രമിച്ചിരുന്നു. പബുകളും നിശാപാര്‍ട്ടികളും ജീവിതത്തിന്റെ ഭാഗമായ ഗോവയിലേയ്ക്ക് ശ്രീരാമ സേന എത്തുന്നുവെന്ന വാര്‍ത്ത വന്‍ പ്രാധാന്യത്തോടെയാണ് മാധ്യമങ്ങളും ചര്‍ച്ചാവിഷയമാക്കുന്നത്.

SUMMARY:
Panaji: Sri Rama Sene will not be allowed to set up a branch in the state, Chief Minister Manohar Parrikar told the Goa Legislative Assembly on Wednesday.

Keywords: Goa, Sri Rama Sene, Manohar Parrikar, Bharatiya Janata Party, Muthalik

Post a Comment