സഹരന്‍പൂര്‍ കലാപം: മുഖ്യപ്രതി അറസ്റ്റില്‍

സഹരന്‍പൂര്‍: (www.kvartha.com 31.07.2014) സഹരന്‍പൂര്‍ കലാപക്കേസിലെ മുഖ്യപ്രതി മുഹറം അലി അറസ്റ്റിലായി. ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയത പടര്‍ത്തി കലാപമുണ്ടാക്കാന്‍ ശ്രമിച്ചുവെന്നാണ് അലിക്കെതിരെയുള്ള ആരോപണം. കൂടാതെ സിഖുകാര്‍ക്കെതിരെ കല്ലെറിയാനും വെടിവെക്കാനും ജനങ്ങളെ പ്രേരിപ്പിച്ചു, അര്‍ദ്ധസൈനീക വിഭാഗത്തിനുനേര്‍ക്ക് വെടിയുതിര്‍ത്തു തുടങ്ങിയ ആരോപണങ്ങളും അലിക്കെതിരെയുണ്ട്.

അലിയുടെ സഹായികളായ ഡാനിഷ്, മുഹമ്മദ് ഇര്‍ഷാദ്, മുഹമ്മദ് ആബിദ്, മുഹമ്മദ് ഷാഹിദ്, ഹാജി മുഹമ്മദ് ഇര്‍ഫാന്‍ എന്നിവരേയും പോലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞയാഴ്ച സഹരന്‍പൂരിലുണ്ടായ കലാപത്തില്‍ 3 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

 Saharanpur clashes, Saharanpur riota, Uttar Pradesh
ചോദ്യം ചെയ്യലിനിടയില്‍ അലി കുറ്റസമ്മതം നടത്തിയതായി പോലീസ് പറഞ്ഞു. പപ്പു എന്ന പേരിലാണിയാള്‍ അറിയപ്പെടുന്നത്.

SUMMARY:
Lucknow/Saharanpur: With the situation slowly returning to normal in Saharanpur, the Uttar Pradesh police has arrested the main accused for instigating riots that left three dead and dozens injured.

Keywords: Saharanpur clashes, Saharanpur riota, Uttar Pradesh

Post a Comment

Previous Post Next Post