സല്‍മാന്‍ ഖാന്റെ സിനിമകള്‍ കാണരുത്: മുസ്ലീം മതപണ്ഡിതന്‍

ന്യൂഡല്‍ഹി: (www.kvartha.com 30.07.2014) വിശ്വാസികള്‍ ഈദാഘോഷങ്ങള്‍ക്കിടയില്‍ സല്‍മാന്‍ ഖാന്റെ സിനിമകള്‍ കാണരുതെന്ന് മുസ്ലീം മതപണ്ഡിതന്‍. പെരുന്നാള്‍ നമസ്‌ക്കാരത്തിന് മുന്നോടിയായി നടത്തിയ പ്രസംഗത്തിലാണ് പണ്ഡിതന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. ഭോപ്പാലില്‍ സംഘടിപ്പിച്ച ഈദ്ഗാഹിനിടയിലായിരുന്നു പ്രസംഗം.

സല്‍മാന്‍ ഖാന്റെ പേര് വ്യക്തമായി പറഞ്ഞില്ലെങ്കിലും സല്‍മാന്‍ ഖാനെ ലക്ഷ്യമിട്ടായിരുന്നു ഖാസിയുടെ പ്രസംഗം. എല്ലാ വര്‍ഷവും ഈദില്‍ അയാളുടെ ചിത്രങ്ങള്‍ റിലീസ് ചെയ്യാറുണ്ട്. അതിനാല്‍ നിങ്ങള്‍ ഈദാഘോഷങ്ങളില്‍ സിനിമകള്‍ കാണാന്‍ പോകരുത് എന്നായിരുന്നു ഖാസി പറഞ്ഞത്.

റംസാന്‍ റിലീസായിരുന്ന സല്‍മാന്‍ ചിത്രം കിക്ക് 100 കോടി ക്ലബില്‍ സ്ഥാനം പിടിച്ചതിന് പിന്നാലെയാണ് സല്‍മാന്‍ ഖാന്റെ ചിത്രത്തിനെതിരെ ഖാസിയുടെ ആഹ്വാനം. സല്‍മാന്‍ ഖാന്റെ ഈദ് ചിത്രങ്ങള്‍ കാണാതിരുന്നാല്‍ ഈദില്‍ അദ്ദേഹം സിനിമകള്‍ ചെയ്യുന്നത് അവസാനിപ്പിക്കുമെന്ന സന്ദേശങ്ങളും മൊബൈലിലൂടെ പ്രചരിക്കുന്നുണ്ട്.

Salman Khan, Salman Khan Controversy, Eid, Muslim clerics, Kick, Anindita Devഅതേസമയം സിനിമകള്‍ കാണുന്നത് മതവിരുദ്ധമെന്നാണ് പൊതുവേ മുസ്ലിംകളുടെ വിശ്വാസം. നന്മയേക്കാള്‍ കൊലപാതകം ബലാത്സംഗം ഉള്‍പെടെയുള്ള തിന്മകള്‍ക്ക് പ്രചാരണവും പ്രാധാന്യവും നല്‍കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് മതപണ്ഡിതര്‍ സിനിമ ഇസ്ലാമില്‍ നിഷിദ്ദമെന്ന് വ്യക്തമാക്കുന്നത്.

SUMMARY: New Delhi: This piece of news might come as a shock to many of the Salman Khan fans. According to reports published in an English daily, the maulavis of Bhopal had sent a message to thousands of devotees gathered at Bhopal`s Eidgah for the Id-ul-Fitr namaaz- not to watch any films on Eid.

Keywords: Salman Khan, Salman Khan Controversy, Eid, Muslim clerics, Kick, Anindita Dev

Post a Comment

Previous Post Next Post