തിളയ്ക്കുന്ന പഞ്ചസാര ലായനിയില്‍ വീണ് മൂന്നുവയസുകാരന്‍ മരിച്ചു

ന്യൂഡല്‍ഹി: (www.kvartha.com 30.07.2014) തിളയ്ക്കുന്ന പഞ്ചസാര ലായനിയില്‍ വീണ് മൂന്നുവയസുകാരന്‍ ദേവ് മരിച്ചു. ഡല്‍ഹിയിലെ ത്രിലോക് പുരിയിലാണ് സംഭവം നടന്നത്. മധുരപലഹാരക്കടയുടെ പുറത്ത് കുട്ടിയെ മടിയിലിരുത്തി ഇരിക്കുകയായിരുന്നു മാതാവ്. ഈ സമയം അതിലൂടെ പോവുകയായിരുന്ന ഓട്ടോറിക്ഷ മാതാവിന്റെ ദേഹത്ത് തട്ടുകയും കുട്ടി മറിഞ്ഞ് തിളയ്ക്കുന്ന പഞ്ചസാര ലായനിയില്‍ വീഴുകയുമായിരുന്നു.

കുട്ടിയെ ലായനിയില്‍ നിന്ന് പൊക്കിയെടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മാതാവിന്റെ കൈകള്‍ക്കും പൊള്ളലേറ്റു. ഇരുവരേയും ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരണത്തിന് കീഴടങ്ങി.
New Delhi, Trilok Puri, Death, Rickshawഅപകടം നടന്നയുടനെ ഓട്ടോ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.

SUMMARY:
New Delhi: A three-year-old boy died after he fell into a pot containing boiling sugar syrup, police said here on Wednesday.

Keywords: New Delhi, Trilok Puri, Death, Rickshaw

Post a Comment

Previous Post Next Post