ലിബിയ കത്തുന്നു; ബംഗാസി സൈനീക താവളം വിമതരുടെ നിയന്ത്രണത്തില്‍

ട്രിപ്പോളി: (www.kvartha.com 30.07.2014) 2011ലെ ആഭ്യന്തര കലാപത്തിന് ശേഷം അതിരൂക്ഷമായ പോരാട്ട ഭൂമിയായി മാറിയിരിക്കുകയാണ് ലിബിയ. സൈന്യവും വിമതരും തമ്മിലുള്ള പോരാട്ടത്തില്‍ ഇതുവരെ ബംഗാസിയില്‍ മാത്രം 38 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട മുന്‍ ലിബിയന്‍ പ്രസിഡന്റ് മുവമ്മര്‍ ഗദ്ദാഫിയോട് അനുഭാവം പുലര്‍ത്തിയിരുന്നവരാണ് രാജ്യത്ത് വിമത നീക്കം നടത്തുന്നത്. ഇതിനിടെ ബംഗാസി സൈനീക താവളം വിമതരുടെ നിയന്ത്രണത്തിലായി.

വിമതരുടെ ഷെല്ലാക്രമണത്തെ പ്രതിരോധിക്കാനാകാതെ സൈന്യം താവളം വിട്ടൊഴിഞ്ഞുവെന്നാണ് റിപോര്‍ട്ട്. അതേസമയം ലിബിയന്‍ മുന്‍ ഉപ പ്രധാനമന്ത്രി മുസ്തഫ അബു ഷാഗറിനെ ഒരു സംഘം തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയി.

Libya, Tripoli, Benghazi, Tripoli airportഞായറാഴ്ച ട്രിപ്പോളി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് നിയന്ത്രണത്തിലാക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പ്രദേശത്തെ എണ്ണ സംഭരണ ശാലയ്ക്ക് തീപിടിച്ചിരുന്നു. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ വിമതര്‍ പരാജയപ്പെടുത്തുകയാണെന്ന് സര്‍ക്കാര്‍ ആരോപിച്ചു. അതേസമയം തീയണയ്ക്കാന്‍ ഇറ്റലി സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

SUMMARY: Tripoli: As Libya witnesses the worst violence since 2011's civil war, Islamist-led militias have captured a Special Forces base in eastern city of Benghazi, a day after 38 were killed in clashes between forces loyal to government and Islamist fighters.

Keywords: Libya, Tripoli, Benghazi, Tripoli airport

Post a Comment

Previous Post Next Post