പൂനെയില്‍ ഒരു ഗ്രാമം മണ്ണിനടിയിലായി; 150 പേര്‍ മരിച്ചതായി സംശയം

പൂനെ: (www.kvartha.com 30.07.2014) പൂനെ ജില്ലയിലുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും ഒരു ഗ്രാമം മണ്ണിനടിയിലായി. നാല്പതോളം വീടുകള്‍ക്ക് മുകളിലേയ്ക്കാണ് മണ്ണിടിഞ്ഞുവീണത്. മണ്ണിനടിയില്‍ 150 പേര്‍ കുടുങ്ങിയതായാണ് നിഗമനം. ഇതുവരെ 15 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. അംബിഗാവൂണ്‍ താലൂക്കിലെ മലിന്‍ ഗ്രാമത്തിലാണ് ദുരന്തമുണ്ടായത്.

കനത്ത മഴയില്‍ പ്രദേശത്തെ രണ്ട് തടാകങ്ങള്‍ കരകവിഞ്ഞൊഴുകിയതാണ് മണ്ണിടിച്ചിലിന് കാരണമായത്. 750ഓളം ഗ്രാമീണരാണിവിടെ താമസിച്ചിരുന്നത്.
പൂനെ നഗരത്തില്‍ നിന്നും 70 കിലോ മീറ്റര്‍ അകലെയാണ് മലിന്‍ ഗ്രാമം. ദേശീയ ദുരന്ത നിവാരണ സേനയുടെ 100 സൈനീകര്‍ ദുരന്തസ്ഥലത്തെത്തി.

Pune landslide, Malin, Ambegaonഎന്നാല്‍ ഗ്രാമീണര്‍ ഇതിനകം തന്നെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. കനത്ത മഴ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കുകയാണ്.

SUMMARY:
Pune: At least fifteen people died when a landslide triggered by heavy rains hit a village in Pune district of Maharashtra on Wednesday.

Keywords: Pune landslide, Malin, Ambegaon

Post a Comment

Previous Post Next Post