ഐസില്‍ പോരാളികള്‍ മാര്യേജ് ബ്യൂറോ തുടങ്ങി; ഹണിമൂണിനായി ബസ് ട്രിപ്പുകളും

ഡമാസ്‌ക്കസ്: (www.kvartha.com 30.07.2014) ഐസില്‍ പോരാളികള്‍ വധുക്കളെ കണ്ടെത്താനായി മാര്യേജ് ബ്യൂറോ ആരംഭിച്ചു. ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്. സിറിയയിലെ ആലപ്പോ പ്രവിശ്യയിലെ അല്‍ ബാബില്‍ അല്‍ സരയ കെട്ടിടത്തിന് സമീപമാണ് പോരാളികള്‍ ഓഫീസ് തുറന്നിരിക്കുന്നത്.

കുട്ടികളില്ലാത്ത വിധവകളെയും അവിവാഹിതരേയുമാണ് പോരാളികള്‍ വധുക്കളായി സ്വീകരിക്കുന്നത്. പോരാളികളെ വിവാഹം കഴിക്കാനാഗ്രഹിക്കുന്ന സ്ത്രീകള്‍ അവരുടെ പേരും അഡ്രസും ഓഫീസില്‍ നല്‍കേണ്ടതാണ്. ഇതില്‍ നിന്നും അനുയോജ്യരായവരെ പോരാളികള്‍ കണ്ടെത്തും.

Iraq, Islamic State of Iraq and Syria, Marriage office, Marriage bureau, Marriage
ഇതുകൂടാതെ വിവാഹിതരാകുന്നവര്‍ക്ക് ഹണിമൂണ്‍ ആഘോഷിക്കാന്‍ ബസ് ട്രിപ്പുകളും ഐസില്‍ ഒരുക്കിയിട്ടുണ്ട്. സിറിയയിലെ റാഖയില്‍ നിന്നും ഇറാഖിലെ അന്‍ബര്‍ വരെയാണ് ട്രിപ്പ്. യാത്രയിലുടനീളം ഐസില്‍ പോരാളികളുടെ വിപ്ലവഗാനങ്ങളും കേള്‍ക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ആഴ്ചയില്‍ രണ്ട് തവണയാണ് ഹണിമൂണ്‍ ട്രിപ്പ്.

SUMMARY: Damascus: It is hard to imagine a nuptial face of terror, but the Islamic State of Iraq and Syria (ISIS) has made clear that even as they go about their usual business of battling Iraq's forces and executing them summarily, their fighters do need wives.

Keywords: Iraq, Islamic State of Iraq and Syria, Marriage office, Marriage bureau, Marriage

Post a Comment

Previous Post Next Post