കശ്മീരില്‍ ഐസില്‍, അല്‍ ക്വയ്ദ പതാകകളുമായി യുവാക്കള്‍

 


ന്യൂഡല്‍ഹി: (www.kvartha.com 31.07.2014) കശ്മീരില്‍ ഐസില്‍, അല്‍ ക്വയ്ദ പതാകകളുമേന്തി യുവാക്കളുടെ പ്രകടനം. ചിലര്‍ പതാകകള്‍കൊണ്ട് മുഖം മറയ്ക്കുകയും മറ്റ് ചിലര്‍ പ്ലക്കാര്‍ഡുകളും ബാനറുകളുമേന്തിയാണ് പ്രകടനം നടത്തിയത്. ഇസ്രായേലിന്റെ ഗാസ അധിനിവേശത്തിനെതിരെയായിരുന്നു യുവാക്കളുടെ പ്രതിഷേധം.

പെരുന്നാള്‍ നിസ്‌ക്കാരത്തിനുശേഷം ഇസ്രായേല്‍ വിരുദ്ധ മുദ്രാവാക്യങ്ങളും പലസ്തീന്‍ അനുകൂല മുദ്രാവാക്യങ്ങളുമായി ജനങ്ങള്‍ പ്രകടനം നടത്തിയിരുന്നു. അര മണിക്കൂര്‍ പ്രതിഷേധ പ്രകടനത്തിന് ഹൂറിയത് നേതാവ് സയിദ് അലി ഷാ ഗീലാനി ആഹ്വാനം ചെയ്തിരുന്നു.

കശ്മീരില്‍ ഐസില്‍, അല്‍ ക്വയ്ദ പതാകകളുമായി യുവാക്കള്‍അതേസമയം മുഖം മൂടി ധരിച്ച ചില യുവാക്കള്‍ സൈന്യത്തിനുനേരെ കല്ലെറിഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. മാസങ്ങള്‍ക്ക് മുന്‍പ് കശ്മീരില്‍ വിശുദ്ധ യുദ്ധത്തിന് ആഹ്വാനം ചെയ്തുകൊണ്ട് അല്‍ ക്വയ്ദ തലവന്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ പുറത്തായിരുന്നു. കശ്മീരില്‍ അല്‍ ക്വയ്ദ, ഐസില്‍ സംഘടനകള്‍ പിടിമുറുക്കുന്നതായാണ് ലഭിക്കുന്ന സൂചനകള്‍. ഇതേതുടര്‍ന്ന് താഴ്വരയില്‍ കനത്ത ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

SUMMARY: New Delhi: Security forces fighting militancy have a new worry at hand after the flags and banners of dreaded Islamic State for Iraq and Syria (ISIS), and Al Qaeda made their debut in the terror plagued Kashmir.

Keywords: Kashmir, Al Queda, ISIS, Iraq, Gaza, Palestine, Israel,


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia