ഇസ്രായേലിനോടുള്ള പ്രതികാരം; മൊസാദ് വെബ്‌സൈറ്റ് അനോണിമസ് തകര്‍ത്തു

ഗാസ: (www.kvartha.com 31.07.2014) ഇസ്രായേലിന്റെ പലസ്തീന്‍ അധിനിവേശത്തിന് ഹാക്കര്‍മാരുടെ തിരിച്ചടി. ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെ വെബ്‌സൈറ്റ് തകര്‍ത്തുകൊണ്ടായിരുന്നു ഹാക്കര്‍മാരുടെ സംഘടനയായ അനോണിമസ് തിരിച്ചടിച്ചത്. പലസ്തീന്‍ മനുഷ്യക്കുരുതി അവസാനിപ്പിക്കണമെന്ന ലക്ഷ്യത്തോടെ ഇസ്രായേലിന്റെ വിവിധ വെബ്‌സൈറ്റുകളില്‍ ഹാക്കര്‍മാര്‍ കടന്നുകയറിയിരുന്നു.

Israel, Palestine, Hacker, Mossad, Anonymous,പ്രാദേശികസമയം അര്‍ദ്ധരാത്രി 12:40 മുതല്‍ മൊസാദിന്റെ വെബ്‌സൈറ്റ് ഓഫ്‌ലൈന്‍ ആയിരുന്നു. വെബ്‌സൈറ്റ് പുനസ്ഥാപിക്കാന്‍ ഇസ്രായേല്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും സംഭവത്തോട് പ്രതികരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല.

ജൂലൈ 7ന് ഇസ്രായേല്‍ ഗാസയില്‍ ആക്രമണം നടത്തിയതുമുതല്‍ ആയിരക്കണക്കിന് ഇസ്രായേലി വെബ്‌സൈറ്റുകളാണ് ഹാക്കര്‍മാര്‍ ആക്രമിച്ച് തകര്‍ത്തത്. ഇസ്രായേല്‍ സര്‍ക്കാരിന്റെ 170ഓളം വെബ്‌സൈറ്റുകളുടെ ലോഗ് ഇന്‍ വിവരങ്ങള്‍ അനോണിമസ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു.

SUMMARY: Hacker group Anonymous has reportedly taken down the website of the Israeli secret service Mossad in protest of Israel’s military incursion in Gaza. The ‘hacktivists’ have already targeted a number of organizations in their mission to stop the “genocide.”

Keywords: Israel, Palestine, Hacker, Mossad, Anonymous,

Post a Comment

Previous Post Next Post