Follow KVARTHA on Google news Follow Us!
ad

എന്തുവന്നാലും സ്‌നോഡന് മാപ്പില്ല: അമേരിക്ക

ഇന്റര്‍നെറ്റ് രഹസ്യങ്ങള്‍ ചോര്‍ത്തിയതിലൂടെ വിവാദ നായകനാവുകയും അമേരിക്കയുടെ ശത്രുവായി America, Internet, World, White House rules out clemency for Edward Snowden
വാഷിങ്ടണ്‍: (www.kvartha.com 30.05.2014) ഇന്റര്‍നെറ്റ് രഹസ്യങ്ങള്‍ ചോര്‍ത്തിയതിലൂടെ വിവാദ നായകനാവുകയും അമേരിക്കയുടെ ശത്രുവായി മാറുകയും ചെയ്ത എഡ്വേഡ് സ്‌നോഡന് മാപ്പ് നല്‍കില്ലെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. സ്‌നോഡന്‍ അമേരിക്കയില്‍ വന്ന് വിചാരണ നേരിടേണ്ടി വരുമെന്ന് അമേരിക്ക വ്യക്തമാക്കി.

നേരത്തെ തന്റെ ജന്മനാടായ അമേരിക്കയിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്നുവെന്ന് സ്‌നോഡന്‍ എന്‍.ബി.സിക്ക് നല്‍കിയ അഭിമുഖത്തില്‍ അറിയിച്ചിരുന്നു. ലോകത്ത് ഏതെങ്കിലുമൊരു സ്ഥലത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അമേരിക്കയിലേക്കാണെന്ന് സ്‌നോഡന്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.

അമേരിക്കയ്‌ക്കെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തിയതിലൂടെയാണ് സ്‌നോഡന്‍ ലോക ശ്രദ്ധയാകര്‍ഷിച്ചത്. സംഭവത്തിനുശേഷം അമേരിക്കയില്‍നിന്ന് രക്ഷപ്പെട്ട സ്‌നോഡന്‍ റഷ്യയില്‍ അഭയം തേടിയെത്തുകയായിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

merica, Internet, World, White House rules out clemency for Edward Snowden

Keywords: America, Internet, World, White House rules out clemency for Edward Snowden. 

Post a Comment