Follow KVARTHA on Google news Follow Us!
ad

പുറത്താക്കിയ ഉദ്യോഗസ്ഥരെ തിരിച്ചെടുക്കണമെന്ന് സ്മൃതി ഇറാനി

ന്യൂഡല്‍ഹി: കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടതിന് സസ്‌പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് സ്മൃതി ഇറാനി രംഗത്തെത്തി. Smriti Irani, University of Delhi, Dinesh Singh, Bharatiya Janata Party, Narendra Modi
ന്യൂഡല്‍ഹി: കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടതിന് സസ്‌പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് സ്മൃതി ഇറാനി രംഗത്തെത്തി. വെള്ളിയാഴ്ചയാണ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തത്. ഇവരെ തിരിച്ചെടുക്കണമെന്ന് ഡല്‍ഹി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ദിനേശ് സിംഗിനോട് ഇറാനി ആവശ്യപ്പെട്ടു.

ഉദ്യോഗസ്ഥരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട സ്മൃതി ഇറാനിക്ക് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് നന്ദിയറിയിച്ചു. ഇറാനിയുടെ യഥാര്‍ത്ഥ വിദ്യാഭ്യാസ യോഗ്യത പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Smriti Irani, University of Delhi, Dinesh Singh, Bharatiya Janata Party, Narendra Modi
രേഖകള്‍ പുറത്തുവിട്ട സെക്ഷന്‍ ഓഫീസര്‍ തസ്തികയിലുള്ള അഞ്ച് ഉദ്യോഗസ്ഥരെയാണ് ഡല്‍ഹി സര്‍വകലാശാല കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തത്. സ്മൃതി ഇറാനി ബിരുദ പഠനത്തിന് ചേര്‍ന്ന ഡല്‍ഹി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ഓപ്പണ്‍ ലേണിങ് വിഭാഗത്തിലെ ജീവനക്കാരാണ് ഇവര്‍.

വിദ്യാഭ്യാസ യോഗ്യതകളടങ്ങിയ രഹസ്യ ഫയലുകള്‍ പരിശോധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടെന്നാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം. ഒരു ദേശീയ ദിനപത്രമാണ് സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യതകള്‍ സംബന്ധിച്ച രേഖകള്‍ പുറത്തുവിട്ടത്.

SUMMARY: New Delhi: In a bid to stop controversy over her education qualifications from flaring up further, Union Human Resources Development (HRD) Minister Smriti Irani on Saturday urged the Professor Dinesh Singh, the vice-chancellor of the Delhi University, to reinstate the officials suspended on Friday.

Keywords: Smriti Irani, University of Delhi, Dinesh Singh, Bharatiya Janata Party, Narendra Modi

Post a Comment