അ­നാ­ഥാ­­ലയ­ങ്ങ­ളി­ലേ­ക്ക് കു­ട്ടിക­ളെ കൊ­ണ്ടു­വ­രു­ന്ന­തിനെ മ­നു­ഷ്യക്കട­ത്താ­യി ചി­ത്രീ­ക­രി­ക്ക­രുത്: മുസ്ലിം ലീഗ്

കോ­ഴി­ക്കോട്: (www.kvartha.com 31.05.2014) അന്യ സംസ്ഥാനങ്ങളില്‍ നിന്ന് അ­നാഥാലയ­ങ്ങ­ളി­ലേ­ക്ക് പഠ­ന­ത്തി­നായി കു­ട്ടിക­ളെ കൊ­ണ്ടു­വ­രു­ന്ന­തിനെ മനുഷ്യ­ക്കടത്തായി ചിത്രീകരി­ക്ക­രു­തെ­ന്ന് മുസ്ലിം ലീ­ഗ് സം­സ്ഥാ­ന ജ­നറല്‍ സെ­ക്രട്ട­റി കെ.പി.എ മ­ജീ­ദ്. ഇത്ത­രം പ്ര­ച­ര­ണ­ങ്ങള്‍­ക്ക് പി­ന്നില്‍ ഗൂഢാ­ലോ­ച­ന­യു­ണ്ടെന്നും അ­ദ്ദേ­ഹം പ­റ­ഞ്ഞു.

കേ­ര­ള­ത്തി­ലാ­ണ് ഏ­റ്റവും നല്ല രീ­തി­യില്‍ അ­നാ­ഥാ­ല­യ­ങ്ങള്‍ പ്ര­വര്‍­ത്തി­ക്കു­ന്ന­ത്. മ­റ്റ് സം­സ്ഥാ­ന­ങ്ങ­ളി­ല്‍ ഭൗതി­ക ആ­വ­ശ്യ­ങ്ങള്‍ ഇല്ലാ­ത്ത­തി­നാ­ലാ­ണ് അനാ­ഥ കു­ട്ടിക­ളെ കേ­ര­ള­ത്തി­ലേ­ക്ക് കൊ­ണ്ടു­വ­രു­ന്നത്. ഇ­തി­നെ രാ­ജ്യ­ദ്രോ­ഹ കു­റ്റ­മാ­യി ചി­ത്രീ­ക­രി­ക്കുന്ന­ത് ക്രൂ­ര­മാ­ണെ­ന്നും കെ.പി.എ മ­ജീ­ദ് വ്യ­ക്ത­മാ­ക്കി. ­അ­നാ­ഥാ­ല­യ­ത്തി­ലേ­ക്ക് കു­ട്ടിക­ളെ കൊ­ണ്ടു­വ­രു­ന്ന­തി­നെ മ­നു­ഷ്യ ക­ട­ത്താ­യി ചി­ത്രീ­ക­രി­ക്കു­ന്ന­തി­നെ­തി­രെ കെ.പി.എ മ­ജീദ് ഫേ­സ്­ബു­ക്ക് പോ­സ്റ്റും ഇ­ട്ടി­രു­ന്നു.
Kozhikode, KPA Majeed, Muslim-League, Ramesh Chennithala, Minister, Orphanage, Facebook

സാമൂഹ്യ സേവനത്തിന്റെ പേരില്‍ അന്യസംസ്ഥാനത്ത് നിന്ന് കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കുട്ടികളെ എത്തിക്കരു­തെ­ന്ന് നേര­ത്തെ ആ­ഭ്യ­ന്ത­ര­മ­ന്ത്രി രമേശ് ചെ­ന്നി­ത്ത­ല വ്യ­ക്ത­മാ­ക്കി­യി­രു­ന്നു. സാമൂഹ്യസേവനമാണ് ലക്ഷ്യമെങ്കില്‍ അതാത് സംസ്ഥാനങ്ങളില്‍ പോയി നടത്തണമെ­ന്നും അന്യസംസ്ഥാന കുട്ടികളെ ട്രെയിനില്‍ കുത്തിനിറച്ച് കൊണ്ടുവരുന്നത് അംഗീ­ക­രി­ക്കാ­നാ­കി­ല്ലെന്നും അ­ദ്ദേ­ഹം വ്യ­ക്ത­മാ­ക്കി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Kozhikode, KPA Majeed, Muslim-League, Ramesh Chennithala, Minister, Orphanage, Facebook. 

Post a Comment

Previous Post Next Post