തെന്നിന്ത്യന്‍ നടി മോണിക്ക ഇസ്ലാം മതം സ്വീകരിച്ചു, ഇനി ക്യാമറയ്ക്ക് മുന്നിലേക്കില്ല

 


(www.kvartha.com 31.05.2014) ന്നിന്ത്യന്‍ നടി മോണിക്ക ഇസ്ലാം മതം സ്വീകരിച്ചു. എ.ജി റാഹിമ എന്ന പേരിലാണ് ഇനി അവര്‍ അറിയപ്പെടുക. ഇസ്ലാം മതത്തെ കുറിച്ച് വളരെ ആഴത്തില്‍ പഠിച്ചുവെന്നും അതിന്റെ മേന്മകള്‍ ഉള്‍കൊണ്ടാണ് മതപരിവര്‍ത്തനം നടത്തിയതെന്നും റാഹിമ വ്യക്തമാക്കി.
70 ഓളം സിനിമകളില്‍ അഭിനയിച്ച നടിയാണ് ഇവര്‍. ഇനി സിനിമകളില്‍ അഭിനയിക്കില്ലെന്നും ഇവര്‍ വ്യക്തമാക്കി. വാര്‍ത്താ സമ്മേളനം വിളിച്ച് ചേര്‍ത്താണ് നടി ഇസ്ലാം മതം സ്വീകരിച്ചതായി അറിയിച്ചത്. പരമ്പരാഗത ഇസ്ലാമിക വേഷമായ പര്‍ദയും ഹിജാബും ധരിച്ച ഫോട്ടോയും നടി പുറത്തുവിട്ടു.
തെന്നിന്ത്യന്‍ നടി മോണിക്ക ഇസ്ലാം മതം സ്വീകരിച്ചു, ഇനി ക്യാമറയ്ക്ക് മുന്നിലേക്കില്ല
ആരുടെയും നിര്‍ബന്ധ പ്രകാരമല്ല മത പരിവര്‍ത്തനമെന്നും തന്റെ സ്വന്തം ഇഷ്ട പ്രകാരമാണ് ഇൗ തീരുമാനമെന്നും അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. 1990 ലാണ് റാഹിമ ക്യാമറയ്ക്ക് മുന്നിലെത്തിയത്. ബാല കഥാപാത്രങ്ങളെ അവതരിപ്പിച്ച് സ്‌ക്രീനിലെത്തിയ റാഹിമ 2000 മുതലാണ് ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചത്.

കോട്ടയം സ്വദേശിനിയായ റാഹിമ 1990 ന് ശേഷമാണ് തെന്നിന്ത്യയിലെ തിരക്കുള്ള നടിയായി മാറുകയായിരുന്നു. മികച്ച ബാലതാരമായി 1994 ല്‍ അഭിനയിച്ച എന്‍ ആസൈ മച്ചാന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് തമിഴ്‌നാട് സ്‌റ്റേറ്റ് ഫിലിം അവാര്‍ ലഭിച്ചിരുന്നു. നേരത്തെ ഇളയ രാജയുടെ മകന്‍ യുവാന്‍ ശങ്കറും ഇസ്ലാം മതം സ്വീകരിച്ചിരുന്നു.

SUMMARY: South heroine Monika who is known for her films like Azhagi and Silanthi has converted to Islam. The actress has acted in more than 70 films as heroine and child artist, now she has rechristened her name as M G Rahima.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Actress, Islam, Entertainment, M G Rahima, Monika,  Heroine converts to islam; quit movies.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia