ന്യൂഡല്‍ഹി: ഡല്‍ഹിയിലുണ്ടായ ശക്തമായ പൊടിക്കാറ്റിലും കനത്ത മഴയിലും ഒന്‍പത് പേര്‍ മരിച്ചു. വെള്ളിയാഴ്ച വൈകിട്ടാണ് പൊടിക്കാറ്റ് ആഞ്ഞടിച്ചത്. 6 പേര്‍ മരിച്ചതായും 13 പേര്‍ക്ക് പരിക്കേറ്റതായും ഡല്‍ഹി പോലീസ് അറിയിച്ചു. മണിക്കൂറില്‍ 90 കിലോ മീറ്റര്‍ വേഗതയില്‍ വീശിയടിച്ച കാറ്റില്‍ മരങ്ങള്‍ വീണും വൈദ്യുതി കമ്പി പൊട്ടിയുമുണ്ടായ അപകടങ്ങളിലാണ് മരണങ്ങള്‍ സംഭവിച്ചത്.
കാറ്റിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ വൈദ്യുതി വിതരണം തടസപ്പെട്ടു. ഗതാഗത കുരുക്ക് കൂടുതല്‍ രൂക്ഷമായി. വൈകിട്ട് 5 മണിയോടെയാണ് ജനജീവിതം ദുഷ്‌കരമാക്കി കാറ്റ് വീശിയത്. നിരവധി വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു.
വൈദ്യുതി വിതരണം തടസമായതിനാല്‍ ഒരു മണിക്കൂര്‍ നേരത്തേയ്ക്ക് മെട്രോ ഗതാഗതവും തടസപ്പെട്ടു. ട്രെയിന്‍ ഗതാഗതം ഒരു മണിക്കൂര്‍ നേരത്തേയ്ക്ക് തടസപ്പെട്ടെങ്കിലും വൈകിട്ട് 6 മണിയോടെ ഗതാഗതം പുനരാരംഭിച്ചു.

SUMMARY: New Delhi: A massive dust storm and heavy rainfall hit the national capital on Friday evening killing at least nine people in the NCR region, including six in Delhi.
Keywords: Delhi, Dust storm, Flights diverted, Metro routes disrupted, Met department, rainfall