Follow KVARTHA on Google news Follow Us!
ad

ബി.ജെ.പിയുടെ കൂട്ടയോട്ട വേദിയില്‍ ഉദ്ഘാടകനായി പി.സി ജോര്‍ജ്; വിവാദം

സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമാ നിര്‍മാണവുമായി ബന്ധപ്പെട്ട് ബി.ജെ.പി രാജ്യവ്യാപകമായി Kottayam, P.C George, Narendra Modi, BJP, Kerala, Controversy, Sardar Vallabhai Patel, Malayalam News,
കോട്ടയം: സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമാ നിര്‍മാണവുമായി ബന്ധപ്പെട്ട് ബി.ജെ.പി രാജ്യവ്യാപകമായി സംഘടിച്ച കൂട്ടയോട്ടം കോട്ടയത്ത് ഉദ്ഘാടനം ചെയ്തത് ഗവ. ചീഫ് വിപ്പ് പി.സി ജോര്‍ജ്. ഉദ്ഘാടന വേദിയില്‍ നരേന്ദ്ര മോഡിയുടെ ചിത്രമുള്ള ടീഷര്‍ട്ട് പി.സി ജോര്‍ജ് ഉയര്‍ത്തിക്കാട്ടുകയും ചെയ്തു.

ഗുജറാത്തില്‍ പട്ടേലിന്റെ പ്രതിമ നിര്‍മാണവുമായി ബന്ധപ്പെട്ട് നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലാണ് ഞായറാഴ്ച രാജ്യവ്യാപകമായി ഐക്യ ഓട്ടം എന്ന് പേരിട്ടിരിക്കുന്ന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സംഭവം വിവാദമായതോടെ നടപടിയെ ന്യായീകരിച്ച് പി.സി ജോര്‍ജ് രംഗത്തുവന്നു. പട്ടേല്‍ ഇന്ത്യയുടെ ഉരുക്ക് മനുഷ്യനാണെന്നും കോണ്‍ഗ്രസുകാരനാണെന്നും അദ്ദേഹത്തിന്റെ ചരമ വാര്‍ഷിക ദിനത്തിലാണ് പരിപാടി സംഘടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Kottayam, P.C George, Narendra Modi, BJP, Kerala, Controversy, Sardar Vallabhai Patel, Malayalam News, National
കൂട്ടയോട്ടം സംഘടിപ്പിച്ചത് ബി.ജെ.പി അല്ല. ജസ്റ്റിസ് കെ.ടി തോമസ് ചെയര്‍മാനായ കമ്മിറ്റിയാണ്. അതിനാല്‍ ഉത്തമ ബോധ്യത്തോടെയാണ് താന്‍ പരിപാടിയില്‍ സംബന്ധിച്ചതെന്നും നല്ല കാര്യങ്ങള്‍ ആര് ചെയ്താലും അത് അംഗീകരിക്കുക എന്നതാണ് തന്റെ നിലപാടെന്നും ജോര്‍ജ് വ്യക്തമാക്കി. സര്‍ദാര്‍ പ്രതിമയ്ക്കായി ഒരു കിലോ ഉരുക്ക് താന്‍ സ്‌പോണ്‍സര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read: 
പട്ടേല്‍ പ്രതിമാ സ്ഥാപനം: കൗതുകമായി ഐക്യ ഓട്ടം

Keywords: Kottayam, P.C George, Narendra Modi, BJP, Kerala, Controversy, Sardar Vallabhai Patel, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Post a Comment