ആം ആദ്മി പാര്‍ട്ടി ഉത്തരവാദിത്വങ്ങളില്‍ നിന്ന് മാറിനില്‍ക്കുന്നു : കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി ഉത്തരവാദിത്വങ്ങളില്‍ നിന്ന് ലജ്ജിച്ച് മാറിനില്‍ക്കുകയാണെന്ന് കോണ്‍ഗ്രസ്. പാര്‍ട്ടി പ്രസിഡന്റ് സോണിയ ഗാന്ധിക്ക് അരവിന്ദ് കേജരിവാള്‍ നല്കിയ കത്തിന് 2 ദിവസത്തിനുള്ളില്‍ മറുപടിയുണ്ടാകുമെന്നും കോണ്ഗ്രസ് എം.എല്‍.എ ഹാറൂണ്‍ യൂസുഫ് പറഞ്ഞു. കേജരിവാള്‍ നല്കിയ കത്തിനെക്കുറിച്ച് കരുതലോടെയാണ് കോണ്‍ഗ്രസ് പ്രതികരിച്ചത്.

ഇപ്പോള്‍ കോണ്‍ഗ്രസിന് കത്ത് നല്കി. നാളെ യുഎന്നിന് കത്തുനല്‍കും ഹാറൂണ്‍ യൂസുഫ് പറഞ്ഞു. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അംഗങ്ങളെ മാത്രമാണ് ഞങ്ങള്‍ നല്കുന്നത്. ഭരണകാര്യങ്ങളില്‍ ഞങ്ങള്‍ കൈകടത്തില്ല. പിന്നെന്തിനാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കേജരിവാള്‍ മടിക്കുന്നതെന്ന് മറ്റൊരു കോണ്ഗ്രസ് എം.എല്‍.എ അരവീന്ദര്‍ സിംഗ് ലൗലി ചോദിച്ചു.

സോണിയ ഗാന്ധിയെ കൂടാതെ ബിജെപി അദ്ധ്യക്ഷന്‍ രാജ് നാഥ് സിംഗിനും കേജരിവാള്‍ കത്ത് നല്‍കിയിട്ടുണ്ട്. ആം ആദ്മി പാര്ട്ടിയുടെ അജണ്ടയിലുള്ള 18 കാര്യങ്ങളാണ് കത്തില്‍ കേജരിവാള്‍ ഉന്നയിച്ചിരിക്കുന്നത്.
Delhi, Bharatiya Janata Party, Arvind Kejriwal, Indian National Congress, Aam Aadmi Party

SUMMARY: New Delhi: The Congress, while treading cautiously to Aam Aadmi Party’s letter of 18 demands to Sonia Gandhi and Rajnath Singh, said it will get back to him in a day or two and asked the Arvind Kejriwal-led party to form a government in Delhi.

Keywords: Delhi, Bharatiya Janata Party, Arvind Kejriwal, Indian National Congress, Aam Aadmi Party

Post a Comment

Previous Post Next Post