Follow KVARTHA on Google news Follow Us!
ad

IFFK: ലോകം ശ്രദ്ധിച്ച സപ്ത ചിത്രങ്ങള്‍: ടോപ്പ് ആങ്കിള്‍ ഇന്ത്യന്‍ സിനിമാ വിഭാഗത്തില്‍

ഇന്ത്യന്‍ ജീവിത യാഥാര്‍ഥ്യങ്ങളെ തീഷ്ണഭാവങ്ങളി അവതരിപ്പിച്ച് ലോകത്തിന്റെ സവിശേഷശ്രദ്ധനേടിയ ഏഴ് Thiruvananthapuram, Kerala, Entertainment, Film, Festival, Malayalam News, National News, Kerala News, International News
തിരുവനന്തപുരം: ഇന്ത്യന്‍ ജീവിത യാഥാര്‍ഥ്യങ്ങളെ തീഷ്ണഭാവങ്ങളി  അവതരിപ്പിച്ച് ലോകത്തിന്റെ സവിശേഷശ്രദ്ധനേടിയ ഏഴ് ചിത്രങ്ങളാണ് ടോപ്പ് ആങ്കിള്‍ ഇന്ത്യന്‍സിനിമാവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുക. ജാതി-മതവിവേചനങ്ങളും പ്രകൃതിയോടുള്ള ചൂഷണവും വിരഹവും പ്രണയവും പ്രതിസന്ധികളും ആവിഷ്‌കരിക്കുന്ന ഈ സപ്തചിത്രങ്ങള്‍ ഇന്ത്യന്‍ സമകാലീന സമൂഹത്തിലേക്ക് തുറന്നുവെച്ച കണ്ണാടികളാണ്.

മുംബൈ മഹാനഗരത്തില്‍ ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന ദബ്ബാ വാലയ്ക്ക് സംഭവിക്കുന്ന അബദ്ധം രണ്ട് വ്യക്തികളില്‍ ഉണ്ടാക്കുന്ന ഹൃദയബന്ധമാണ് ലഞ്ച് ബോക്‌സ് (Lunch Box) ഹൃദ്യമായി ആവിഷ്‌കരിച്ചിരിക്കുന്നത്. അപ്രതീക്ഷിതമായി ലഭിക്കുന്ന രുചികരമായ ഉച്ചഭക്ഷണം സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ സഞ്ജനി  കൗതുകമുണ്ടാക്കുകയും അത് തയാറാക്കിയ വീട്ടമ്മയുമായി ഹൃദയബന്ധം രൂപപ്പെടുവാന്‍ കാരണമാവുകയും ചെയ്യുന്നു.

Thiruvananthapuram, Kerala, Entertainment, Film, Festival, Malayalam News, National News, Kerala News, International
റിതേഷ് ബത്ര സംവിധാനം ചെയ്ത ഈ ചിത്രം നഗരജീവിതം സമ്മാനിക്കുന്ന ഏകാന്തതയും വിരസതയും മനുഷ്യ ബന്ധങ്ങളിലുണ്ടാക്കുന്ന വൈകാരിക ശൂന്യതയുടെ നേര്‍ക്കാഴ്ചയാകുന്നു.
ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധത്തില്‍ പിടിക്കപ്പെട്ട നാല് കുട്ടികളുടെ കഥ പറയുന്ന സിലോണ്‍ (Ceylon) സന്തോഷ് ശിവനാണ് സംവിധാനം ചെയ്തിരിക്കുന്നത്.

നാഗരാജ് മഞ്ജുളെ (Nagraj Manjule) സംവിധാനം ചെയ്ത ഫാന്‍ട്രി (Fandry) താഴ്ന്ന ജാതിയിലുള്ള യുവാവ് ഉയര്‍ന്ന ജാതിയിലുള്ള പെണ്‍കുട്ടിയെ പ്രണയിക്കുമ്പോള്‍ നേരിടുന്ന സാമൂഹിക പ്രശ്‌നങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നത്. മലയാളി സംവിധായകനായ ജോഷി മാത്യുവിന്റെ ബ്ലാക് ഫോറസ്റ്റ് (Black Forest) കാട്ടിലേക്ക് സഹാസികയാത്ര നടത്തുന്ന മൂന്ന് കുട്ടികള്‍ക്ക് കാട്ടില്‍  ഒളിഞ്ഞിരിക്കന്ന നിഗൂഢതകള്‍ അവരുടെ ജീവിതത്തിലുണ്ടാക്കുന്ന വഴിത്തിരിവാണ് പ്രമേയമാക്കിയിരിക്കുന്നത്.

2012 ലെ ബെസ്റ്റ് എന്‍വയോണ്‍മെന്റ് കണ്‍സര്‍വേഷന്‍ വിഭാഗത്തില്‍ ദേശീയ അവാര്‍ഡ് നേടിയ ചിത്രമാണിത്. മലയാളിയായ ഉണ്ണി വിജയന്റെ ലസണ്‍സ് ഇന്‍ ഫൊര്‍ഗറ്റിങ് (Lessons in Forgetting) എന്ന ഇന്ത്യന്‍ ഇംഗ്ലീഷ് ചിത്രം അനിതാ നായരുടെ ഇതേ പേരിലുള്ള കൃതിയുടെ ചലച്ചിത്രാവിഷ്‌കാരമാണ്. ഇന്ത്യയിലെ പെണ്‍ ഭ്രൂണഹത്യ എന്ന സാമൂഹിക അരാജകത്വത്തെ പറ്റിയുള്ള സമഗ്രമായ അന്വേഷണമാണ് ഈ ചിത്രം.
പോലീസ് നടത്തുന്ന വ്യാജമായ ഏറ്റുമുട്ട  കൊലപാതകങ്ങളെപ്പറ്റിയുള്ള ചിത്രമാണ് അമിത് കുമാറിന്റെ  മണ്‍സൂണ്‍ ഷൂട്ട് ഔട്ട് (Monsoon Shoot Out). 2013 ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മിഡ് നൈറ്റ് സ്‌ക്രീനിങ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച് പ്രേക്ഷകശ്രദ്ധനേടിയ ചിത്രമാണിത്.

കുടുംബത്തിന് ഒരു ആണ്‍തരി വേണമെന്ന അതിയായ മോഹവുമായി നടക്കുന്ന അംബര്‍ സിങ് എന്ന സിക്കുകാരന് നാലാമതും പെണ്‍കുട്ടി ജനിക്കുമ്പോള്‍ അയാളെടുക്കുന്ന വിചിത്രമായ ചില തീരുമാനങ്ങളെപ്പറ്റിയാണ് ക്വിസാ: ദി ടെയ്  ഓഫ് എ ലോണ്‍ലിഗോസ്റ്റ് (Qissa: The Tale of a Lonely Ghost) എന്ന ചിത്രത്തിലൂടെ സംവിധായകന്‍ അനൂപ് സിങ് പറയുന്നത്.

ബംഗാളി സംവിധായകന്‍ ബുദ്ധദേവ് ദാസ് ഗുപ്തയുടെ സ്‌നിഫര്‍  (Sniffer) മദ്യപാനിയായ കുറ്റാന്വേഷകന്റെയും അയാളുടെ സ്‌നിഫര്‍ നായയുടെയും കഥപറയുന്നു. സമകാലിക ബംഗാളിനെ ആക്ഷേപഹാസ്യത്തിലൂടെ കാണുന്നതാണ് ഈ ചിത്രം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും 
കെവാര്‍ത്തയിലൂടെ അറിയാം.

Keywords: Thiruvananthapuram, Kerala, Entertainment, Film, Festival, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Post a Comment