Follow KVARTHA on Google news Follow Us!
ad

കേരളപ്പിറവിക്ക് സുപ്രഭാതമില്ല, പകരം 'പ്രകാശന പ്രഖ്യാപന സമ്മേളനം'

സമസ്ത ഇ.കെ. വിഭാഗത്തിന്റെ പ്രഖ്യാപിത ദിനപത്രം, സുപ്രഭാതം കേരളപ്പിറവി ദിനത്തില്‍ പ്രകാശനം ചെയ്തില്ല. പകരം അതേ News Paper, Muslim-League, Sunni, Thiruvananthapuram, Kerala, Chandrika, Suprabhatham,
തിരുവനന്തപുരം: സമസ്ത ഇ.കെ. വിഭാഗത്തിന്റെ പ്രഖ്യാപിത ദിനപത്രം, സുപ്രഭാതം കേരളപ്പിറവി ദിനത്തില്‍ പ്രകാശനം ചെയ്തില്ല. പകരം അതേ ദിനത്തില്‍ 'പ്രകാശന പ്രഖ്യാപന സമ്മേളനം' നടത്തി നേതൃത്വം സംതൃപ്തിയടഞ്ഞു. നവംബര്‍ ഒന്ന് വെള്ളിയാഴ്ച വൈകിട്ട് കോഴിക്കോട്ട് ഹൈസന്‍ ഹോട്ടലിലാണ് പ്രകാശന പ്രഖ്യാപന സമ്മേളനം.

പത്രം നവംബര്‍ ഒന്നിനു പ്രസിദ്ധീകരിക്കുമെന്ന് സംഘടനയ്ക്കുള്ളില്‍ പരസ്യമായും സംഘടനയ്ക്കു പുറത്ത് അനൗദ്യോഗികമായും മാസങ്ങളായി പറഞ്ഞിരുന്ന സമസ്ത നേതൃത്വവും എസ്.കെ.എസ്.എസ്.എഫ്. നേതൃത്വവും അക്ഷരാര്‍ത്ഥത്തില്‍ മുഖം രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പ്രകാശന പ്രഖ്യാപന സമ്മേളനം തീരുമാനിച്ചത്. കേരളത്തിലെ മാധ്യമ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്തരമൊരു സമ്മേളനം.

സുപ്രഭാതത്തെക്കുറിച്ച് സമസ്തയ്ക്കുള്ളില്‍ ആശയക്കുഴപ്പം പരത്തുന്നതില്‍ മുസ്്‌ലിം ലീഗ് സംസ്ഥാന നേതൃത്വം വിജയിച്ചു എന്നു വ്യക്തമാക്കുന്നതാണ് പത്രം പ്രസിദ്ധീകരിക്കുന്ന കാര്യത്തില്‍ ഉണ്ടായിരിക്കുന്ന അനിശ്ചിതത്വം എന്നാണു വിവരം. ലീഗ് മുഖപത്രം ചന്ദ്രികയ്ക്ക് സുപ്രഭാതം വിനയാകും എന്ന കര്‍ക്കശ നിലപാടില്‍ തന്നെയാണ് പാര്‍ട്ടി നേതൃത്വം. അതുകൊണ്ടുതന്നെ, മദ്രസാ അധ്യാപകരെയും രക്ഷിതാക്കളെയും ഉപയോഗിച്ച് സുപ്രഭാതത്തിനു പ്രചാരം ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് ലീഗ് ഇടപെട്ട് വിലക്കിയത് കെവാര്‍ത്ത നേരത്തേ റിപോര്‍ട്ടു ചെയ്തിരുന്നു. കാര്യങ്ങള്‍ ഇപ്പോഴും അവിടെത്തന്നെയാണുള്ളതെന്നാണു സൂചന.
News Paper, Muslim-League, Sunni, Thiruvananthapuram, Kerala, Chandrika, Suprabhatham,

കാന്തപുരം വിഭാഗത്തിന്റെ സിറാജ്, ജമാഅത്തെ ഇസ് ലാമിയുടെ മാധ്യമം, മുജാഹിദുകളുടെ പൊളിഞ്ഞുപോയ പത്രമായ വര്‍ത്തമാനം, പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധന ഭീഷണി നേരിടുന്ന തേജസ് എന്നീ ദിനപത്രങ്ങളുടെ സര്‍ക്കുലേഷനിലാണ് സുപ്രഭാതം ഇടിവുണ്ടാക്കാന്‍ പോകുന്നതെന്ന വാദമാണ് ഇ.കെ. വിഭാഗത്തിന്റെ സ്വന്തം ദിനപത്രത്തിനു വേണ്ടി ശക്തമായി വാദിക്കുന്ന എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന നേതൃത്വം ലീഗ് നേതൃത്വത്തോടു വാദിച്ചത്.

എന്നാലിത് ലീഗ് നേതൃത്വം മുഖവിലയ്‌ക്കെടുത്തില്ല. സിറാജ് വായിക്കുന്നത് എ.പി. സുന്നികളാണെന്നും വര്‍ത്തമാനത്തിനു കാര്യമായ പ്രചാരം മുജാഹിദുകള്‍ക്കിടയില്‍ പോലും ഇല്ലെന്നും തേജസിന്റെ വരിക്കാല്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ മാത്രമാണെന്നും ഇതിനു മറുപടിയായി ലീഗ് നേതൃത്വം വിശദീകരിച്ചു. മാധ്യമം മാത്രമാണു ജമാഅത്തുകാര്‍ അല്ലാത്തവര്‍ക്കിടയില്‍ കുറച്ചെങ്കിലും പ്രചാരത്തിലുള്ളത്.

മാധ്യമത്തിനു മുസ് ലിംകളല്ലാത്ത വായനക്കാര്‍ ഉണ്ടെങ്കിലും വരിക്കാര്‍ ബഹുഭൂരിപക്ഷവും ജമാഅത്തുകാരും പ്രത്യേകിച്ചു സംഘടനാ പക്ഷമില്ലാത്ത മുസ് ലിംകളുമാണെന്ന വിലയിരുത്തലാണ് ജമാഅത്തിനു തന്നെയുള്ളത് എന്നും ലീഗ് ചൂണ്ടിക്കാണിച്ചു. ഈ മേഖലകളിലൊന്നും കടന്നുകയറി സുപ്രഭാതത്തിനു സ്ഥാനം ഉറപ്പിക്കാന്‍ കഴിയില്ലെന്ന വാദമാണ് ലീഗ് മുന്നോട്ടുവച്ചത്. മറിച്ച്, ചന്ദ്രികയ്ക്കു മാത്രമാണ് സുപ്രഭാതം വിനയാവുക എന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. ഈ സാഹചര്യത്തിലാണ് കേരളപ്പിറവിക്ക് സുപ്രഭാതം പ്രസിദ്ധീകരിക്കാനുള്ള ശ്രമം അട്ടിമറിക്കപ്പെട്ടതത്രേ.

Related News:
സുപ്രഭാതം ദിനപത്രം: പ്രഖ്യാപന സമ്മേളനം വെള്ളിയാഴ്ച

കാന്തപുരം വിഭാഗത്തോടും ചന്ദ്രികയോടും പടവെട്ടാന്‍ രണ്ടുംകല്‍പിച്ച് സുപ്രഭാതം ഇറക്കുന്നു?

അല്ല, സുപ്രഭാതം വൈകും എന്നത് കുപ്രചരണമല്ല, നേതാക്കള്‍ പറയുന്ന സത്യം


സുപ്രഭാതം പ്രസിദ്ധീകരണം തുടങ്ങും മുമ്പേ ലീഗ് കരുനീക്കം സജീവമാക്കി


Keywords: News Paper, Muslim-League, Sunni, Thiruvananthapuram, Kerala, Chandrika, Suprabhatham, No SUPRABHATAHM on Keralappiravi day; but PRAKASHANA PRAKHYAPANA SAMMELANAM is there, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Post a Comment