Follow KVARTHA on Google news Follow Us!
ad

ചാക്ക് രാധാകൃഷ്ണന്റെ പരസ്യത്തിന് ഇ.പി ജയരാജന്റെ ന്യായീകരണം

സി.പി.എം പ്ലീനത്തിന് അഭിവാദ്യമര്‍പിച്ചുള്ള വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണന്റെ പരസ്യം പാര്‍ട്ടി മുഖപത്രമായ Palakkad, CPM, Kerala, Advertisement, Controversy, Kerala, E.P Jayarajan, Deshabhimani, Malayalam News, National News, Kerala New
പാലക്കാട്: സി.പി.എം പ്ലീനത്തിന് അഭിവാദ്യമര്‍പിച്ചുള്ള വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണന്റെ പരസ്യം പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ നല്‍കിയതിനെ ന്യായീകരിച്ച് ദേശാഭിമാനി ജനറല്‍ മാനേജറും സി.പി.എം കേന്ദ്രകമ്മിറ്റി അംഗവുമായ ഇ.പി ജയരാജന്‍ രംഗത്ത്. വ്യക്തിയെ നോക്കിയല്ല പരസ്യം സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയക്കാരെ പോലെ വ്യവസായികള്‍ക്കും ക്രിമിനല്‍ പ്രതികളാകാം. പരസ്യം സ്വീകരിച്ചതില്‍ തെറ്റില്ല. പത്രത്തില്‍ ഏത് പരസ്യം നല്‍കണമെന്ന് ദേശാഭിമാനി തീരുമാനിക്കും. അത് വ്യക്തികളെ നോക്കിയല്ല. പരസ്യമില്ലാതെ പത്രം നടത്തികൊണ്ടുപോകാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Palakkad, CPM, Kerala, Advertisement, Controversy, Kerala, E.P Jayarajan, Deshabhimani, Malayalam News, National News, Kerala Newsപരസ്യം നല്‍കിയതിനെ വിമര്‍ശിച്ച് നേരത്തെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ രംഗത്ത് വന്നിരുന്നു. പരസ്യം വന്നത് പാര്‍ട്ടിക്ക് അവമതിയുണ്ടാക്കിയെന്നും ഇക്കാര്യം പാര്‍ട്ടി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മലമ്പുഴയില്‍ തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചയാളാണ് ചാക്ക് രാധാകൃഷ്ണനെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords: Palakkad, CPM, Kerala, Advertisement, Controversy, Kerala, E.P Jayarajan, Deshabhimani, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Post a Comment