Follow KVARTHA on Google news Follow Us!
ad

രാഹുല്‍ ഗാന്ധി നിഷ്‌കളങ്കന്‍: അസം ഖാന്‍

ബദൗന്‍(യുപി): കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഒന്നുമറിയാത്ത കൊച്ചുകുട്ടിയാണെന്നും ആര് എന്തെഴുതികൊടുത്താലും അതുപോലെ വായിക്കുമെന്നും ഉത്തര്‍പ്രദേശ് മന്ത്രി അസം ഖാന്‍.National news, Rahul Gandhi, Azam Khan, Uttar Pradesh, Congress, Samajwadi Party, Raja Bhaiya, Malayalam News, National News, Kerala News, International News, Sports News,
ബദൗന്‍(യുപി): കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഒന്നുമറിയാത്ത കൊച്ചുകുട്ടിയാണെന്നും ആര് എന്തെഴുതികൊടുത്താലും അതുപോലെ വായിക്കുമെന്നും ഉത്തര്‍പ്രദേശ് മന്ത്രി അസം ഖാന്‍.

രാഹുല്‍ വളരെ നിഷ്‌കളങ്കനായ കുട്ടിയാണ്. രാംദേവും രാഹുലിനെ നിഷ്‌കളങ്കനെന്ന് വിളിച്ചിട്ടുണ്ട്. എന്നാല്‍ എഴുതിക്കൊടുക്കുന്നതെന്തും അതുപോലെ വായിക്കുന്ന കുട്ടിയാണ് രാഹുല്‍ അസം ഖാന്‍ പറഞ്ഞു. യുപിയില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സോമില്ലുകളെ രാഹുല്‍ ഗാന്ധി പ്ലൈവുഡ് ഫാക്ടറികളെന്നാണ് വിളിച്ചതെന്നും അസം ഖാന്‍ പറഞ്ഞു.

വര്‍ഗീയ സംഘര്‍ഷങ്ങളുണ്ടാക്കുന്നത് സമാജ് വാദി പാര്‍ട്ടി സര്‍ക്കാരാണെന്ന രാഹുലിന്റെ ആരോപണത്തേയും അസം ഖാന്‍ രൂക്ഷമായി വിമര്‍ശിച്ചു. വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് അടിത്തറയിട്ടത് കോണ്‍ഗ്രസാണെന്നും അദ്ദേഹം ആരോപിച്ചു.

National news, Rahul Gandhi, Azam Khan, Uttar Pradesh, Congress, Samajwadi Party,  Raja Bhaiya, Malayalam News, National News, Kerala News, International News, Sports News, സ്വാതന്ത്ര്യാനന്തര ഇന്ത്യയെ 50 വര്‍ഷത്തില്‍ കൂടുതല്‍ ഭരിച്ചത് കോണ്‍ഗ്രസാണ്. നിരവധി വര്‍ഗീയ സംഘര്‍ഷങ്ങളാണ് ഈ കാലയളവില്‍ ഉണ്ടായിട്ടുള്ളത് അസം ഖാന്‍ ആരോപിച്ചു.

മുസാഫര്‍നഗര്‍ കലാപത്തില്‍ കൊല്ലപ്പെട്ട 5 ന്യൂനപക്ഷ യുവാക്കളുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു മടങ്ങുന്നതിനിടയിലാണ് അസം ഖാന്‍ രാഹുലിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്.

SUMMARY: Badaun (UP): In remarks laced with sarcasm, SP leader Azam Khan has said Congress Vice President Rahul Gandhi is an "innocent child" who reads from the dais whatever is given to him in writing.

Keywords: National news, Rahul Gandhi, Azam Khan, Uttar Pradesh, Congress, Samajwadi Party, Raja Bhaiya, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment