അറസ്റ്റിലായ ബിജെപി എം.എല്‍.എയുടെ ഭാര്യയും സഹോദരനുമുള്‍പ്പെടെ 3600 പേര്‍ കസ്റ്റഡിയില്‍

മീററ്റ്: മുസാഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിജെപി എം.എല്‍.എ സംഗീത് സോമിന്റെ ഭാര്യയും സഹോദരനുമടക്കം 3600 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മീററ്റില്‍ സംഘര്‍ഷമുണ്ടാക്കിയതിനെ തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സംഗീത് സോമിന്റെ അറസ്റ്റിനെതിരെ ഞായറാഴ്ച സംഘടിപ്പിച്ച പരിപാടിക്കിടെയാണ് സംഘര്‍ഷമുണ്ടായത്.

അടുത്തിടെ കലാപം രൂക്ഷമായിരുന്ന മുസാഫര്‍നഗറിന്റെ സമീപ നഗരമാണ് മീററ്റ്. സംഘര്‍ഷം സമാജ് വാദി സര്‍ക്കാരിനെതിരെയുള്ള ഗൂഡാലോചനയുടെ ഫലമാണെന്ന് മുലായം സിംഗ് യാദവ് ആരോപിച്ചു. 24 പേരാണ് ഇതുവരെ അറസ്റ്റിലായത്. സംഗീത് സോമിന്റെ ഭാര്യയും സഹോദാന്‍ സാഗറുമാണ് ഖേഡ ഗ്രാമത്തില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. പരിപാടിക്കിടെ ജനക്കൂട്ടം പോലീസിനുനേര്‍ക്ക് കല്ലെറിയുകയും പോലീസ് ജീപ്പ് അഗ്‌നിക്കിരയാക്കുകയും ചെയ്തു.

വര്‍ഗീയ പ്രസംഗം നടത്തിയതിനും വ്യാജ വീഡിയോ ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചതിനുമെതിരെയാണ് സംഗീത് സോമിനെതിരെ പോലീസ് കേസെടുത്തത്. പാക്കിസ്ഥാനില്‍ ചിത്രീകരിച്ച വീഡിയോ മുസാഫര്‍നഗറിലുണ്ടായ സംഭവമാണെന്ന നിലയിലാണ് സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളില്‍ പ്രചരിപ്പിച്ചത്.

BJP, MLA, Arrest, Riot, Uttar Pradesh, National, Police, Court, Suresh Rana, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
SUMMARY: Meerut: Arrested BJP MLA Sangeet Som's wife and brother are among 3,600 people booked for clashes at a meeting called to protest against the MLA's arrest, in Meerut in western Uttar Pradesh on Sunday.

Keywords: BJP, MLA, Arrest, Riot, Uttar Pradesh, National, Police, Court, Suresh Rana, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

Post a Comment

Previous Post Next Post