സൗദി യാചകന്‍ ആഡംബരകാറും പുരയിടവും ഭാര്യയ്ക്ക് സമ്മാനമായി നല്‍കി

മനാമ: സൗദിയില്‍ കഴിഞ്ഞ പത്തു വര്‍ഷമായി ഭിക്ഷാടനം നടത്തിവരികയായിരുന്ന യുവാവ് ഭാര്യയ്ക്ക് ആഡംബരകാറും പുരയിടവും സമ്മാനമായി നല്‍കി. തനിക്ക് സര്‍വ്വ പിന്തുണയും നല്‍കി കൂടെനിന്നതിന് യുവാവ് സമ്മാനം നല്‍കുകയായിരുന്നു. സൗദിയില്‍ ഭിക്ഷാടനം നടത്തിയ പത്ത് വര്‍ഷവും ഇയാള്‍ നാട്ടിലേയ്ക്ക് മടങ്ങിയിരുന്നില്ല. യെമന്‍ പൗരനാണ് കഥാനായകന്‍.

Gulf news, Manama, Saudi Arabia, Beggar, Yemeni, Expatriate, Saudi Arabia, 2003, Carpenter, Red Sea, Resort, Jeddah.2003ലാണ് ഇയാള്‍ മരപ്പണിക്കായി സൗദി നഗരമായ ജിദ്ദയിലെത്തിയത്. എന്നാല്‍ തൊഴിലെടുത്ത് നേടുന്നതിനേക്കാള്‍ കൂടുതല്‍ പണം സൗദിയില്‍ ഭിക്ഷാടനം നടത്തിയാല്‍ സ്വന്തമാക്കാമെന്ന് കണ്ടെത്തിയതോടെയാണ് ഇയാള്‍ യാചകമേഖലയിലേയ്ക്ക് തിരിഞ്ഞത്. തന്റെ അഭാവത്തിലും ഭാര്യ കുടുംബത്തിലെ എല്ലാ കാര്യങ്ങളും നോക്കിനടത്തിയതിന് ലാന്‍ഡ് ക്രൂയിസറും പുരയിടവുമാണ് ഇയാള്‍ സമ്മാനമായി നല്‍കിയത്. കൂടാതെ നാട്ടില്‍ ഇയാള്‍ ബിസിനസ് സ്ഥാപനങ്ങള്‍ തുടങ്ങിയെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു. നിരവധി ഷോപ്പുകളാണത്രേ ഇയാള്‍ ഈ കാലയളവില്‍ സ്വന്തമാക്കിയത്.

SUMMARY: Manama: Saudis have expressed disbelief following a report that a Yemeni who had spent close to 10 years begging in Saudi Arabia offered his wife a four-wheel drive vehicle and a plot of land for supporting him.

Keywords: Gulf news, Manama, Saudi Arabia, Beggar, Yemeni, Expatriate, Saudi Arabia, 2003, Carpenter, Red Sea, Resort, Jeddah.

Post a Comment

Previous Post Next Post