Follow KVARTHA on Google news Follow Us!
ad

മന്‍ മോഹന്‍ സിംഗിനെ ഗ്രാമീണ വനിതയെന്ന് വിശേഷിപ്പിച്ചിട്ടില്ല: ബര്‍ഖ ദത്ത്

ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗിനെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ഗ്രാമീണ വനിതയെന്ന് വിശേഷിപ്പിച്ചുവെന്ന റിപോര്‍ട്ടുകളെ National news, New Delhi, Major controversy, Erupted, Pakistan, Prime Minister
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗിനെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ഗ്രാമീണ വനിതയെന്ന് വിശേഷിപ്പിച്ചുവെന്ന റിപോര്‍ട്ടുകളെ തുടര്‍ന്നുള്ള വിവാദങ്ങള്‍ നീറിപുകയുന്നതിനിടയില്‍ വിശദീകരണവുമായി പ്രമുഖ മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്ത് രംഗത്തെത്തി. വിവാദ പരാമര്‍ശം നടക്കുമ്പോള്‍ ബര്‍ഖ ദത്തും നവാസ് ഷെരീഫിനോടൊപ്പമുണ്ടായിരുന്നു.

പ്രഭാത ഭക്ഷണത്തിന്റെ സമയത്താണ് ബര്‍ഖ ദത്ത് നവാസ് ഷെരീഫിന്റെ അടുത്തെത്തുന്നത്. ആ സമയത്ത് അവിടെ ചില ഉന്നത ഉദ്യോഗസ്ഥരും പാക് മാധ്യമപ്രവര്‍ത്തകരുമാണുണ്ടായിരുന്നത്. അവര്‍ക്ക് ചായ നല്‍കുന്നതിനിടയില്‍ അദ്ദേഹം എന്നേയും ക്ഷണിച്ചു. തികച്ചും അനൗദ്യോഗീക സംഭാഷണങ്ങളായിരുന്നു അവിടെ നടന്നത്. ഇതിനിടയിലാണ് തന്റെ അസംതൃപ്തി നവാസ് ഷെരീഫ് മാധ്യമപ്രവര്‍ത്തകരോട് പങ്കുവെച്ചത്.

പാക്കിസ്ഥാനെ സംബന്ധിക്കുന്ന കാര്യങ്ങള്‍ മന്‍ മോഹന്‍ സിംഗ് യുഎസ് പ്രസിഡന്റ് ബറാക് ഒബാമയോട് സംസാരിച്ചതായിരുന്നു അസംതൃപ്തിക്ക് കാരണം. പാക്കിസ്ഥാനെ സംബന്ധിക്കുന്ന ഏത് വിഷയവും മന്‍ മോഹന്‍ സിംഗിന് തന്നോട് നേരിട്ട് പറയാമെന്ന് വ്യക്തമാക്കിയ ഷെരീഫ് ഒബാമയെ മൂന്നാം കക്ഷിയാക്കുന്നതിലുള്ള അതൃപ്തിയും മാധ്യമ പ്രവര്‍ത്തകരോട് പങ്കുവെച്ചു.

Barkha Dutt, National news, New Delhi, Major controversy, Erupted, Pakistan, Prime Ministerഇക്കാര്യം മാധ്യമപ്രവര്‍ത്തകര്‍ക്ക് മനസിലാക്കാനായി ഷെരീഫ് രണ്ട് ഗ്രാമീണരുടെ കഥ പറഞ്ഞു. അതിലൊരാള്‍ സ്ത്രീയായിരുന്നു. ഇവര്‍ തമ്മിലുള്ള പ്രശ്‌നപരിഹാരത്തിനായി ഇരുവരും മൂന്നാമനെ സമീപിക്കുകയും മൂന്നാമന്‍ ഇവരെ തമ്മിലടിപ്പിച്ച് സ്വാര്‍ത്ഥ ലാഭങ്ങള്‍ കൊയ്യുന്നതുമായിരുന്നു കഥ ബര്‍ഖ ദത്ത് വ്യക്തമാക്കി.

തന്റെ സാമീപ്യത്തില്‍ പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗിനെതിരെ യാതൊരു പ്രകോപന പരമായ പദങ്ങളും നവാസ് ഷെരീഫ് ഉപയോഗിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.

സാധാരണ നേതാക്കളുമായുള്ള അനൗദ്യോഗീക സംഭാഷണങ്ങള്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കാറില്ല. എന്നാല്‍ ജിയോ ടിവിയിലെ ഹമീദ് മിര്‍ ഇത് വന്‍ വാര്‍ത്താ പ്രാധാന്യത്തോടെ റിപോര്‍ട്ട് ചെയ്തു. ഇയാള്‍ തന്നെ പിന്നീട് ട്വിറ്ററിലൂടെ നവാസ് ഷെരീഫ് അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ട്വീറ്റ് ചെയ്തു. എന്നാല്‍ വിവാദങ്ങള്‍ കത്തിപടര്‍ന്നതിനുശേഷമാണ് ഇയാള്‍ ട്വീറ്റ് ചെയ്തത് ബര്‍ഖ ദത്ത് കൂട്ടിച്ചേര്‍ത്തു.

SUMMARY: New York: Little did I know that a short, off-camera breakfast conversation with Pakistan's Prime Minister Nawaz Sharif would be distorted to such a grave extent. I went to meet PM Sharif to pursue an interview, one that he gave to our network, and one in which he in fact called Prime Minister Manmohan Singh "a good man" whom he would like to welcome in Pakistan "for a long overdue visit".

Keywords: National news, New Delhi, Major controversy, Erupted, Pakistan, Prime Minister, Nawaz Sharif, Purportedly, Calling, Indian counterpart, Manmohan Singh, Village woman, Narendra Modi

Post a Comment